ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി തിങ്കളാഴ്ച സുപ്രീം കോടതിയില്‍ 41 പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചു. വിദഗ്ദ്ധ സമിതിയുടെയും ഹര്‍ജിക്കാരുടെയും ശുപാര്‍ശകള്‍ സെബി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ഓഹരി വിപണിയിലെ കൃത്രിമത്വത്തിനെതിരെ ഉടനടി നടപടിയെടുക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നു. നടപടി, നിയമലംഘനങ്ങള്‍ കാരണമുള്ള ആഘാതം കുറയ്ക്കാന്‍ ഉപകരിക്കും. കൂടാതെ ശക്തമായ സെറ്റില്‍മെന്റ് നയം പാനല്‍ ശുപാര്‍ശ ചെയ്തു.
“നടപടിക്രമങ്ങള്‍ തീര്‍പ്പാക്കുന്നതിന് അനുയോജ്യമായ ഒരു നയം ഏര്‍പ്പെടുത്തണം.അതുവഴി, ലംഘനത്തിന് ആനുപാതികമായ സാമ്പത്തിക നഷ്ടം പാര്‍ട്ടികള്‍ക്ക് നല്‍കാം. നഷ്ടപരിഹാരത്തിന് വിഭവങ്ങള്‍ ചെലവഴിക്കേണ്ടതില്ല,” പാനല്‍ അറിയിച്ചു.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2023 ഓഗസ്റ്റ് 14 വരെ സുപ്രീം കോടതി സെബിക്ക് സമയം നല്‍കിയിരുന്നു. അദാനി സ്ഥാപനങ്ങള്‍ക്കെതിരായ ‘പ്രഥമദൃഷ്ട്യാ സംശയം’ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.