ന്യൂഡല്‍ഹി: വായ്പ കരാറുകള്‍ പുന:ക്രമീകരിക്കുന്നതിന് അദാനി ഗ്രൂപ്പ്,വായ്പാ ദാതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങി. അംബുജ സിമന്റ്‌സ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനായി എടുത്ത 3.8 ബില്യണ്‍ ഡോളര്‍ റീഫിനാന്‍സ് ചെയ്യാനാണ് ശ്രമം. ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി, വായ്പയെ ദീര്‍ഘകാല മെച്യൂരിറ്റി കാലയളവോടെ കടമാക്കി മാറ്റാനാണ് ആലോചിക്കുന്നത്.
ആഗോള ക്രെഡിറ്റ് ലൈനുകള്‍ തങ്ങള്‍ക്കായി വീണ്ടും തുറക്കുമോ എന്നാണ് കമ്പനി പരിശോധിക്കുന്നത്. മൂന്നോ നാലോ മാസത്തിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാകും. ബാര്‍ക്ലേയ്സ് പിഎല്‍സി, ഡച്ച് ബാങ്ക് എജി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഎല്‍സി, മിത്സുബിഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍ക് തുടങ്ങിയ ബാങ്കുകള്‍ റീഫിനാന്‍സിംഗ് ഡീലില്‍ പങ്കെടുക്കുന്നുണ്ട്.
പദ്ധതി മുന്നോട്ട് പോകുകയാണെങ്കില്‍, കമ്പനി ബിസിനസ്സിലേക്ക് മടങ്ങുന്നതിന്റെ ഏറ്റവും പുതിയ അടയാളമായിരിക്കും അത്. അദാനി ഗ്രൂപ്പ് വ്യാപകമായ കോര്‍പ്പറേറ്റ് ക്രമക്കേട് നടത്തിയെന്ന് യുഎസ് ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് ജനുവരിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന കടമെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഗ്രൂപ്പ് നിര്‍ബന്ധിതരായി. കൂടാതെ വിപണി മൂല്യത്തിന്റെ ഒരു വലിയ പങ്ക് അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു.
അതേസമയം ആരോപണങ്ങള്‍ ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്.