ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

835 കോടി രൂപയുടെ ഏറ്റെടുക്കൽ നടത്തി അദാനി ലോജിസ്റ്റിക്‌സ്

മുംബൈ: നവകർ കോർപ്പറേഷനിൽ നിന്ന് വാപിയിലെ ‘ടംബ്’ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ ഏറ്റെടുത്ത് അദാനി ലോജിസ്റ്റിക്‌സ്. ഏറ്റെടുക്കൽ ഇടപാടിന്റെ മൂല്യം 835 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോകളിൽ ഒന്നാണ് ഐസിഡി ടംബ്.

ഹസിറ തുറമുഖത്തിനും നവാ ഷെവ പോർട്ടിനുമിടയിൽ സ്ഥിതി ചെയ്യുന്ന കണ്ടെയ്‌നർ ഡിപ്പോയ്ക്ക് 0.5 ദശലക്ഷം ടണ്ണിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. പതിവ് നിയന്ത്രണങ്ങൾക്കും വായ്പക്കാരുടെ അനുമതികൾക്കും വിധേയമായി ഇടപാട് പ്രസ്തുത പാദത്തിൽ പൂർത്തിയാകുമെന്ന് അദാനി ഗ്രൂപ്പ് കമ്പനി അറിയിച്ചു.

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ലോജിസ്റ്റിക്‌സിന്റെ വളർച്ച തന്ത്രത്തിന് അനുസൃതമായിയാണ് നിർദിഷ്ട ഏറ്റെടുക്കൽ. രാജ്യത്തെ ഏറ്റവും വലിയ ഐസിഡികളിൽ ഒന്നാണ് ടംബ്.

ഏറ്റവും തിരക്കേറിയ വ്യാവസായിക മേഖലകളിലൊന്നിന്റെ മധ്യഭാഗത്തുള്ള തന്ത്രപരമായ സ്ഥാനവും സമർപ്പിത ചരക്ക് ഇടനാഴിയിലേക്കുള്ള പ്രവേശനവും കണക്കിലെടുക്കുമ്പോൾ ഈ ഏറ്റെടുക്കൽ കമ്പനിക്ക് ഏറെ പ്രയോജനം ചെയ്യും.

കൂടാതെ, സമീപഭാവിയിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് 129 ഏക്കർ ഭൂമി വിപുലീകരണ പാതയിലേക്ക് കൂട്ടിച്ചേർക്കുമെന്ന് അദാനി ലോജിസ്റ്റിക്സ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മൾട്ടി-പോർട്ട് ഓപ്പറേറ്ററാണ് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്.

X
Top