ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഓഹരി വില്‍പനയിലൂടെ 1.4 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് അദാനി ഗ്രൂപ്പ്

മുംബൈ: ശതകോടീശ്വരന്‍ ഗൗതം അദാനി മൂന്ന് ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ 1.38 ബില്യണ്‍ ഡോളര്‍ (11,330 കോടി രൂപ) സമാഹരിച്ചു. ഇതോടെ 4 വര്‍ഷത്തെ ധനസമാഹരണം 9 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താന്‍ കമ്പനിയ്ക്കായി. 10 വര്‍ഷത്തെ റോഡ്മാപ്പ് നിറവേറ്റുന്നതിനായി മൂലധനം സമാഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പോര്‍ട്ട്‌സ്-ടു-എനര്‍ജി കമ്പനി പ്രസ്താവനയില്‍ അറിയിക്കുന്നു.

പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കമ്പനി മൂലധന പരിവര്‍ത്തന മാനേജ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചിരുന്നു.

”അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നീ മൂന്ന് പോര്‍ട്ട്‌ഫോളിയോ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ അദാനി കുടുംബം 1.38 ബില്യണ്‍ യുഎസ് ഡോളര്‍ (11,330 കോടി രൂപ) സമാഹരിച്ചു. ഗ്രൂപ്പ് തലത്തില്‍ ഉയര്‍ന്ന മൂലധന ലഭ്യത ഇത് ഉറപ്പാക്കുന്നു. ഡെറ്റ്, ഇക്വിറ്റി എന്നിവയുടെ വളര്‍ച്ചയ്ക്കും സമീപകാല പ്രതിബദ്ധതകള്‍ക്കും തുക ഉപയോഗിക്കാനാകും,” ഗ്രൂപ്പ് പ്രസതാവനയില്‍ പറഞ്ഞു.

മൂന്ന് പോര്‍ട്ട്‌ഫോളിയോ കമ്പനികളുടെ പ്രാഥമിക ഇഷ്യുവിനായി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുമുണ്ട്.അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ഓഹരി വില്‍പ്പനയിലൂടെ 12,500 കോടി രൂപയും വൈദ്യുതി ട്രാന്‍സ്മിഷന്‍ കമ്പനിയായ അദാനി ട്രാന്‍സ്മിഷന്‍ 8,500 കോടി രൂപയും സമാഹരിക്കാന്‍ പദ്ധതിയിടുന്നു.യുഎസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ കാരണം കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു.

അതില്‍ നിന്ന് പുറത്തുവരാനുള്ള തന്ത്രം എന്ന നിലയില്‍ കൂടിയാണ് ഫണ്ട് സമാഹരണം. ഹിന്‍ഡന്‍ബര്‍ഗിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച അദാനി ഗ്രൂപ്പ് ഒരു തിരിച്ചുവരവ് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ്.

X
Top