ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അദാനി ന്യൂ ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് ടർബൈൻ സ്ഥാപിച്ചു

ന്യൂഡൽഹി: അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ പുനരുപയോഗ ഊർജ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഗുജറാത്തിലെ മുന്ദ്രയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയെക്കാൾ ഉയരമുള്ള ഒരു കാറ്റാടി യന്ത്രം സ്ഥാപിച്ചു.

മുന്ദ്രയിൽ രാജ്യത്തെ ഏറ്റവും വലിയ വിൻഡ് ടർബൈൻ ജനറേറ്റർ (ഡബ്ല്യുടിജി) സ്ഥാപിച്ചതായി അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (എഎൻഐഎൽ) പ്രസ്താവനയിൽ പറഞ്ഞു. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മുന്ദ്ര വിൻഡ്ടെക് ലിമിറ്റഡ് (എംഡബ്ല്യുഎൽ) ആണ് ഈ ടർബൈൻ സ്ഥാപിച്ചത്.

അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ANIL) പോർട്ട്‌ഫോളിയോയിലേക്കുള്ള ആദ്യത്തെ കൂട്ടിച്ചേർക്കൽ കൂടിയാണ് ഈ വിൻഡ് ടർബൈൻ. ഇതിലും വലിയ കാറ്റാടി ടർബൈൻ ജനറേറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കമ്പനി.

200 മീറ്റർ ഉയരമുള്ള ഈ കാറ്റാടി യന്ത്രത്തിന് 5.2 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഏകദേശം 4,000 വീടുകൾക്ക് ഊർജം പകരാനും കഴിയും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി (182 മീറ്റർ)യേക്കാൾ ഉയരം കൂടിയതാണിത്. കൂടാതെ 78 മീറ്ററർ നീളമുള്ള അതിന്റെ ബ്ലേഡുകൾ ഒരു ജംബോ ജെറ്റിന്റെ ചിറകിനേക്കാൾ വലുതാണ്. ജർമ്മനിയിലെ W2E (വിൻഡ് ടു എനർജി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

സെക്കൻഡിൽ 3 മീറ്റർ (mps) മുതൽ 20 mps വരെയുള്ള കാറ്റിന്റെ വേഗതയിൽ ഇത് പ്രവർത്തിക്കും. അതുപോലെ ഏകദേശം 12 mps കാറ്റിന്റെ വേഗതയിൽ ഇത് അതിന്റെ ഒപ്റ്റിമൽ പവർ ഉൽപ്പാദനം കൈവരിക്കും.

X
Top