കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

15 ലക്ഷം ചതുരശ്രയടിയിൽ മുംബൈയിൽ അദാനിയുടെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്റർ വരുന്നു

മുംബൈയിൽ വമ്പൻ കൺവെൻഷൻ സെൻ്റർ നിർമിക്കാൻ ഒരുങ്ങി അദാനി. 200 കോടി ഡോളർ ചെലവഴിച്ചാണ് ഷോപ്പിങ് സെൻ്റർ നിർമിക്കാൻ ഒരുങ്ങുന്നത്. മുകേഷ് അംബാനിയുടെ ജിയോ സെൻ്ററിന് കടുത്ത മത്സരം ഉയർത്തിയാണ് പുതിയ കൺവെൻഷൻ സെൻ്റർ അദാനി ആസൂത്രണം ചെയ്യുന്നത്.

മുംബൈയിലെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി അദാനിയുടെ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ ഡിസൈനിന് അംഗീകാരം നൽകിയതായി റിപ്പോർട്ടുകളുണ്ട്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അദാനി ഗ്രൂപ്പ് മുംബൈയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കൺവെൻഷൻ സെൻ്റർ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഏകദേശം 16,000 കോടി രൂപയോളം ചെലവഴിച്ചാണ് കൺവെൻഷൻ സെനൻ്റർ ഒരുങ്ങുന്നത്.

മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് കൺവെൻഷൻ സെൻ്ററിൻ്റെ രൂപരേഖക്ക് അംഗീകാരം നൽകിയിരിക്കുന്നത്. വിശദമായ ബ്ലൂപ്രിൻ്റിന് രണ്ട് മാസത്തിനുള്ളിൽ അംഗീകാരം ലഭിക്കുമെന്നാണ് സൂചന.

അദാനി റിയൽറ്റി കൈകാര്യം ചെയ്യുന്ന അദാനിയുടെ മിക്ക റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിൽ നിന്നും വ്യത്യസ്തമായി അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ആയിരിക്കും പുതിയ കൺവെൻഷൻ സെൻ്റർ നിയന്ത്രിക്കുക. ഉടമസ്ഥതയും അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന് തന്നെയായിരിക്കും എന്നാണ് സൂചന.

ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിന് വെല്ലുവിളിയാകുമോ?
മുംബൈയിലെ പ്രധാന ബിസിനസ് കേന്ദ്രമായ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള റിലയൻസിൻ്റെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിന് കടുത്ത മത്സരം ഉയർത്തുന്നതായിരിക്കും അദാനിയുടെ പുതിയ പ്രോജക്റ്റ്.

അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വാണിജ്യ പ്രാധാന്യമുള്ള സ്ഥലത്താണ് കൺവെൻഷൻ സെൻ്റർ എത്തുക. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കൺവെൻഷൻ സെൻ്റർ.

20,000 ആളുകളെ ഉൾക്കൊള്ളാനാകും എന്നാണ് സൂചന. 12 ലക്ഷം ചതുരശ്ര അടി ഇൻഡോർ സ്ഥലങ്ങൾക്കായി ദീക്കിവക്കും. മൂന്ന് ലക്ഷം ചതുരശ്ര അടി പാർക്കിംഗിനും അനുബന്ധ സൗകര്യങ്ങൾക്കുമായി നീക്കിവച്ചിട്ടുണ്ട്. 275 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും സമുച്ചയത്തിലുണ്ടാകും.

നിലവിൽ, ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററാണ് മുംബൈയിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്റർ. മൊത്തം വിസ്തീർണ്ണം 10 ലക്ഷം ചതുരശ്ര അടിയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്റർ ഡൽഹിയിലെ യശോഭൂമിയാണ്. 32 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന കൺവെൻഷൻ സെൻ്ററാണിത്.

X
Top