Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അദാനി പോർട്ട്സ് ഡി മുത്തുകുമാരനെ സിഎഫ്ഒ ആയി നിയമിച്ചു

ഡൽഹി: ഡി മുത്തുകുമാരനെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും (സിഎഫ്ഒ) കമ്പനിയുടെ കീ മാനേജീരിയൽ പേഴ്സണലായും നിയമിച്ചതായി അദാനി പോർട്ട്സ് അറിയിച്ചു. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയുടെയും ഓഡിറ്റ് കമ്മിറ്റിയുടെയും ശുപാർശകൾ അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ പോർട്ട് ആൻഡ് ലോജിസ്റ്റിക് വിഭാഗം റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. ഡി.മുത്തുകുമാരൻ 2022 ജൂലൈ 25-ന് കമ്പനിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 1995-ബാച്ചിലെ ചാർട്ടേഡ് അക്കൗണ്ടന്റും കോസ്റ്റ് അക്കൗണ്ടന്റുമായ മുത്തുകുമാരന് ഫിനാൻസിലും അക്കൗണ്ടുകളിലും 25 വർഷത്തെ പ്രസക്തമായ അനുഭവ പരിചയമുണ്ട്.

മുമ്പ്, ഡെലോയിറ്റ്, ലസാർഡ് ഇന്ത്യ ലിമിറ്റഡ്, ആദിത്യ ബിർള ഗ്രൂപ്പ്, റിന്യൂ പവർ തുടങ്ങിയ സംഘടനകളിൽ അദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്. പ്രൈവറ്റ് ഇക്വിറ്റി വഴിയുള്ള ധനസമാഹരണം, അന്താരാഷ്‌ട്ര വിപണികളിലെ പൊതു ലിസ്റ്റിംഗ്, ആഭ്യന്തര, അന്തർദേശീയ വിപണികളിലെ കടപ്പത്രങ്ങൾ എന്നിവയിൽ ഒരു പ്രധാന പങ്ക് വഹിച്ചതിന് അദ്ദേഹം പ്രശസ്തനാണ്. കൂടാതെ, തന്റെ പുതിയ റോളിൽ അദ്ദേഹം ഘടനാപരമായ ധനകാര്യം, ലിവറേജ് ബൈഔട്ടുകൾ, റെഗുലേറ്ററി & ടാക്സ് സ്ട്രക്ചറിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കും. 

X
Top