മുംബൈ: വിശാഖപട്ടണത്തിലെ ഗംഗാവരം തുറമുഖം ഏറ്റെടുക്കാൻ അദാനി പോർട്ട്സിന് അനുമതി ലഭിച്ചു. തുറമുഖവും അദാനി പോർട്ട്സും തമ്മിലുള്ള സംയോജിത പദ്ധതിക്ക് ഒക്ടോബർ 10 നാണ് എൻസിഎൽടി അനുമതി നൽകിയത്.
ഗംഗാവരം പോർട്ട് ലിമിറ്റഡിന്റെ (ജിപിഎൽ) ശേഷിക്കുന്ന 58.1 ശതമാനം ഓഹരികൾ സംയോജിത ക്രമീകരണത്തിലൂടെ ഏറ്റെടുക്കുന്നതിന് എൻസിഎൽടി അഹമ്മദാബാദിൽ നിന്നും എൻസിഎൽടി ഹൈദരാബാദിൽ നിന്നും അനുമതി ലഭിച്ചതായി അദാനി പോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. ഈ ഓഹരി വാങ്ങലോടെ, ജിപിഎൽ കമ്പനിയുടെ 100 ശതമാനം അനുബന്ധ സ്ഥാപനമായി മാറും.
ഏകദേശം 6,200 കോടി രൂപയ്ക്കാണ് അദാനി പോർട്ട്സ് ജിപിഎല്ലിനെ സ്വന്തമാക്കിയത്. ആന്ധ്രാപ്രദേശിന്റെ വടക്കൻ ഭാഗത്തെ വിശാഖ തുറമുഖത്തിന് അടുത്തായിയാണ് ഗംഗാവരം പോർട്ട് സ്ഥിതി ചെയ്യുന്നത്. 64 MT ശേഷിയുള്ള ആന്ധ്രാപ്രദേശിലെ രണ്ടാമത്തെ വലിയ നോൺ-മേജർ തുറമുഖമാണിത്.
ഈ ഏറ്റെടുക്കലിലൂടെ, അദാനി ഗ്രൂപ്പ് അതിന്റെ ഇന്ത്യയിലുടനീളം ഉള്ള കാർഗോ സാന്നിധ്യം വളരെയധികം വികസിപ്പിക്കും. 2022 ൽ തുറമുഖം ഏകദേശം 30 ദശലക്ഷം മെട്രിക് ടൺ ചരക്ക് വോള്യം കൈകാര്യം ചെയ്തു.