ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കെയർ റേറ്റിംഗ്‌സിന്റെ ‘AAA’ റേറ്റിംഗ് സ്വന്തമാക്കി അദാനി പോർട്ട്സ്

ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന് ഒരു പൊൻത്തൂവൽ കൂടി. ഗൗതം അദാനിയുടെ മകൻ കരൺ അദാനി നയിക്കുന്ന അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) ആണ് ഇത്തവണ നേട്ടത്തെ തുടർന്ന് വാർത്തകളിൽ നിറയുന്നത്.

ആഗോള റേറ്റിംഗ് സ്ഥാപനമായി കെയർ റേറ്റിംഗ്‌സ് കമ്പനിക്ക് ‘AAA’ റേറ്റിംഗ് നൽകി. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഇന്ത്യയിലെ ഏതൊരു ഇഷ്യൂവറിനും നൽകുന്ന ഏറ്റവും ഉയർന്ന റേറ്റിംഗാണിത്. അതായത് ഒരു ഇന്ത്യൻ കമ്പനിക്ക് കരസ്ഥമാക്കാവുന്ന ഏറ്റവും ഉയർന്ന റേറ്റിംഗ് ആണിത്.

കമ്പനിയുടെ ശക്തമായ വായ്പായോഗ്യതയും, അതിന്റെ എല്ലാ സാമ്പത്തിക മാർഗനിർദ്ദേശങ്ങളും നിറവേറ്റാനുള്ള കഴിവും സൂചിപ്പിക്കുന്ന റേറ്റിംഗ് ആണിത്. യുഎസ് ഷോർട്ട്‌സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് സംശയനിഴലിലായ സ്ഥാപനമാണ് നിലവിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ സാമ്പത്തിക അച്ചടക്കവും, വൈവിധ്യവൽക്കരിച്ച ആസ്തി അടിസ്ഥാനവും, ഉപഭോക്തൃ അടിത്തറയും ആഗോളതലത്തിൽ ഈ മേഖലയിലെ ഏറ്റവും ഉയർന്ന ലാഭവും നൽകാനുള്ള പ്രതിബദ്ധതയും സൂചിപ്പിക്കുന്നു.’- APSEZ മാനേജിംഗ് ഡയറക്ടർ കരൺ അദാനി പറഞ്ഞു.

AAA റേറ്റിംഗ് നേടുന്ന ആദ്യത്തെ വലിയ സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറായി APSEZ മാറി. 2,86,000 കോടി രൂപയാണ് നിലവിൽ കമ്പനിയുടെ വിപണി മൂല്യം. കമ്പനിയുടെ ശക്തമായ സംയോജിത ബിസിനസ് മോഡൽ, പ്രബലമായ വ്യവസായ സ്ഥാനം, ആരോഗ്യകരമായ ലാഭക്ഷമതയുള്ള പ്രവർത്തനങ്ങളിലെ ശക്തമായ വളർച്ച, ഉയർന്ന ദ്രവ്യത, കുറഞ്ഞ ലിവറേജ് എന്നിവയാണ് റേറ്റിംഗിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏറ്റെടുക്കലിനു ശേഷമുള്ള പോർട്ട് ആസ്തികൾ മാറ്റിമറിച്ചതിന്റെ വിജയകരമായ ട്രാക്ക് റെക്കോർഡും, പോർട്ട് ഗേറ്റിൽ നിന്ന് ഉപഭോക്തൃ ഗേറ്റിലേക്ക് സേവനങ്ങൾ നൽകുന്ന ഒരു ട്രാൻസ്‌പോർട്ട് യൂട്ടിലിറ്റി എന്ന നിലയിലുള്ള അതിന്റെ സംയോജിത സമീപനവും 2019- 2024 സാമ്പത്തിക വർഷത്തിലെ വോളിയത്തിൽ 15 ശതമാനം വാർഷിക വളർച്ചയ്ക്ക് കാരണമായതായി കമ്പനി പറഞ്ഞു.

2024 സാമ്പത്തിക വർഷത്തിൽ കമ്പനി 419.95 MMT കാർഗോ വോളിയം കൈകാര്യം ചെയ്തു. മുൻ വർഷത്തേക്കാൾ 24 ശതമാനം കൂടുതലാണിത്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഡെവലപ്പറും ഓപ്പറേറ്ററുമാണ് കമ്പനി.

പടിഞ്ഞാറൻ തീരത്ത് ഏഴ് തുറമുഖങ്ങളും ടെർമിനലുകളും, കിഴക്കൻ തീരത്ത് ഏഴ് തുറമുഖങ്ങളും ടെർമിനലുകളും കമ്പനി പ്രവർത്തിപ്പിക്കുന്നു. ഇതു രാജ്യത്തിന്റെ മൊത്തം ശേഷിയുടെ 27 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.

അടുത്ത ദശകത്തിൽ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ- ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായി വളരുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും മികച്ച കാൽപ്പാടുകളുള്ള അദാനി സംരംഭമാണിത്.

ആറു മാസത്തിനിടെ 72 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകിയ ഓഹരികളിൽ ഒന്നാണിത്. ഈ വർഷം മാത്രം ഓഹരി 26 ശതമാനത്തിലധികം ഉയർന്നു. ഒരു വർഷത്തെ കുതിപ്പ് 94 ശതമാനത്തിൽ കൂടുതലാണ്.

X
Top