Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

പുതിയ അനുബന്ധ സ്ഥാപനം രൂപീകരിച്ച് അദാനി പോർട്‌സ്

മുംബൈ: പശ്ചിമ ബംഗാളിൽ ആഴക്കടൽ തുറമുഖം വികസിപ്പിക്കാൻ താജ്പൂർ സാഗർ തുറമുഖത്തിന്റെ പേരിൽ പൂർണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം രൂപീകരിച്ചതായി അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാളിലെ താജ്പൂരിൽ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേഷൻ, ട്രാൻസ്ഫർ അടിസ്ഥാനത്തിൽ ആഴക്കടൽ തുറമുഖം വികസിപ്പിക്കാനായി താജ്പൂർ സാഗർ പോർട്ട് എന്ന പേരിൽ ഒരു സ്ഥാപനം രൂപീകരിച്ചതായി അദാനി പോർട്‌സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 5 ലക്ഷം രൂപയുടെ അംഗീകൃത മൂലധനത്തോടെയാണ് അനുബന്ധ സ്ഥാപനം രൂപീകരിച്ചത്.

പോർട്ട് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം, പ്രവർത്തനങ്ങൾ, പരിപാലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. നിലവിൽ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.09 ശതമാനം ഇടിഞ്ഞ് 804.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top