രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അദാനി പോര്‍ട്ട്‌സ് അറ്റാദായത്തില്‍ 16.04 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ മൂന്നാം പാദഫലം പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായം 16.04 ശതമാനം കുറഞ്ഞു. അറ്റാദായം മുന്‍വര്‍ഷത്തെ 1567.01 കോടി രൂപയില്‍ നിന്നും 1315.54 കോടി രൂപയായി ചുരുങ്ങുകയായിരുന്നു. വരുമാനം 17.53 ശതമാനം നേട്ടത്തില്‍ 4786.17 കോടി രൂപയായിട്ടുണ്ട്.

എന്നാല്‍ 25 ശതമാനം വരുമാന വര്‍ധനവാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കണക്കുകൂട്ടിയിരുന്നത്. കാര്‍ഗോ അളവ് 1 ശതമാനം കൂടി 75.43 ദശലക്ഷം മെട്രിക് ടണ്ണായി. കണ്ടെയനര്‍ അളവ് 2 ശതമാനമാണ് വര്‍ദ്ധിച്ചത്.

റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയ്ഡ് (ആര്‍ഒസിഇ) തുടര്‍ച്ചയായി മെച്ചപ്പെടുകയാണെന്നും 2024 സാമ്പത്തിക വര്‍ഷത്തില്‍ 14,500-15000 കോടി ഇബിറ്റയാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു. 2023 സാമ്പത്തികവര്‍ഷത്തില്‍ ഇബിറ്റ് 12,200-12600 കോടിയാകുമെന്ന് കരുതുന്നു.

X
Top