മുംബൈ: അദാനി പോർട്‌സിന്റെ 2022 സെപ്റ്റംബർ പാദത്തിലെ ഏകീകൃത ലാഭം 68.5 ശതമാനം വർധിച്ച് 1,677.48 കോടി രൂപയായപ്പോൾ വരുമാനം 33 ശതമാനം ഉയർന്ന് 5,210.8 കോടി രൂപയായി.
പ്രസ്തുത പാദത്തിൽ കമ്പനിയുടെ കാർഗോ വോളിയം 15% വർധിച്ച് 86.6 എംഎംടി ആയി. കൂടാതെ ഇബിഐടിഡിഎ 3,260 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ ആറ് മാസങ്ങൾ കമ്പനിയുടെ ചരിത്രത്തിലെ റെക്കോർഡ് അർദ്ധവർഷമായിരുന്നെന്നും, ഈ കാലയളവിൽ കമ്പനി എക്കാലത്തെയും ഉയർന്ന ചരക്ക് അളവ്, വരുമാനം, ഇബിഐടിഡിഎ എന്നിവ രേഖപ്പെടുത്തിയതായും അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) സിഇഒ കരൺ അദാനി പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ അദാനി പോർട്ട്സിന്റെ റെക്കോർഡ് കാർഗോ വോളിയം പോർട്ട് ഇബിഐടിഡിഎയിൽ 24% വാർഷിക കുതിപ്പിന് കാരണമായി, അതേസമയം ലോജിസ്റ്റിക് ബിസിനസിന്റെ ഇബിഐടിഡിഎ വർഷം തോറും 57% ഉയർന്നു. ഡ്രൈ കാർഗോ (+18% വർദ്ധനവ്), കണ്ടെയ്നറുകൾ (+5%) എന്നിവയാണ് കാർഗോ വോളിയത്തിലെ വളർച്ചയ്ക്ക് നേതൃത്വം നൽകിയത്.
മുന്ദ്ര തുറമുഖം 14% വളർന്നപ്പോൾ മുന്ദ്ര ഇതര തുറമുഖങ്ങൾ 54% വളർച്ച കൈവരിച്ചു. അദാനി ലോജിസ്റ്റിക്‌സ് റെയിൽ വോളിയത്തിൽ 24% വളർച്ചയും ടെർമിനൽ വോളിയത്തിൽ 43% വാർഷിക വളർച്ചയും രേഖപ്പെടുത്തി.