ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അറ്റാദായം 83 ശതമാനം ഉയര്‍ത്തി അദാനി പോര്‍ട്ട്‌സ്, പ്രകടനം പ്രതീക്ഷകളെ മറികടന്നു

ന്യൂഡല്ഹി: അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ചൊവ്വാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2114.72 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 82.57 ശതമാനം അധികം.

അറ്റാദായത്തില്‍ 70 ശതമാനം വര്‍ദ്ധന മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. വരുമാനം 23.51 ശതമാനം ഉയര്‍ന്ന് 6247.55 കോടി രൂപയായപ്പോള്‍ ഏകീകൃത ഇബിറ്റ ഫോറകെസ് സ്വാധീനം ഉള്‍പ്പടെ 80 ശതമാനം നേട്ടത്തില്‍ 3765 കോടി രൂപയായി. വരുമാനത്തില്‍ 15-20 ശതമാനം വര്‍ദ്ധന മാത്രമാണ് കണക്കുകൂട്ടിയിരുന്നത്.

തുറമുഖ വ്യവസായത്തിലെ ഇബിറ്റ മാര്‍ജിന്‍ 150 ബേസിസ് പോയിന്റുയര്‍ന്ന് 72 ശതമാനമായിട്ടുണ്ട്. ലോജിസ്റ്റിക്‌സ് ബിസിനസ് ഇബിറ്റ മാര്‍ജിന്‍ 150 ബേസിസ് പോയിന്റുയര്‍ന്ന് 28 ശതമാനമായപ്പോള്‍ കാര്‍ഗോ അളവ് 12 ശതമാനം കൂടി 101എംഎംടി.

2024 സാമ്പത്തികവര്‍ഷത്തില്‍ 370-390 എംഎംടി കാര്‍ഗോയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

X
Top