Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

29 ശതമാനം വളര്‍ച്ച നേടി അദാനി പവർ ലിമിറ്റഡ്

അഹമ്മദാബാദ്: സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 29 ശതമാനം വളര്‍ച്ച നേടി അദാനി പവർ ലിമിറ്റഡ്. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ സാമ്പത്തിക ഫലത്തിലാണ് റിപ്പോര്‍ട്ട്.

2024 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ അദാനി പവറിന്‍റെ ഏകീകൃത വൈദ്യുതി വിൽപ്പന അളവ് 22.1 ബില്യൺ യൂണിറ്റിലെത്തി. വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും കുറഞ്ഞ കൽക്കരി ഇറക്കുമതി വിലയുമാണ് കുതിച്ചുചാട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.

2023 സാമ്പത്തിക വർഷത്തില്‍ 37,268 കോടി രൂപയയായിരുന്നു കമ്പനിയുടെ വളര്‍ച്ച. 2024-ലെ മൊത്തം വരുമാനം 37 ശതമാനം ഉയർന്ന് 50,960 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ കമ്പനിയുടെ തുടർ വരുമാനം 29 ശതമാനം വർധിച്ച് 13,787 കോടി രൂപയായി.

കൂടാതെ, അദാനി പവറിന്‍റെ ഇബിഐടിഡിഎ 24 സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇരട്ടിയായി വർധിച്ച് 5,273 കോടി രൂപയായി. വരുമാനത്തിലുണ്ടായ വര്‍ദ്ധനയും ഇറക്കുമതി ഇന്ധന വില കുറഞ്ഞതുമാണ് ഈ വർദ്ധനവിന് കാരണമായത്.

X
Top