Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

7,000 കോടി രൂപയ്‌ക്ക് ഡിബി പവറിനെ ഏറ്റെടുക്കാൻ അദാനി പവർ

മുംബൈ: ഡിബി പവർ ലിമിറ്റഡിന്റെ (ഡിബിപിഎൽ) തെർമൽ പവർ അസറ്റുകൾ ദൈനിക് ഭാസ്‌കർ ഗ്രൂപ്പിൽ നിന്ന് കമ്പനി ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പവർ ലിമിറ്റഡ് അറിയിച്ചു. നിർദിഷ്ട ഇടപാടിന്റെ മൂല്യം ഏകദേശം 7,017 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.

2022 ആഗസ്റ്റ് 19 ന് ഈ ഇടപാടിനുള്ള കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചു. ധാരണാപത്രത്തിന്റെ പ്രാരംഭ കാലാവധി 2022 ഒക്ടോബർ 31 വരെയായിരിക്കുമെന്നും, അത് പരസ്പര ഉടമ്പടി പ്രകാരം നീട്ടാവുന്നതാണെന്നും അദാനി പവർ പ്രസ്താവനയിൽ പറഞ്ഞു.

ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പ ജില്ലയിൽ ഡിബി പവറിന് 600 മെഗാവാട്ട് വീതമുള്ള താപവൈദ്യുതിയുടെ 2 യൂണിറ്റുകളുണ്ട്. ഡൈനിക് ഭാസ്‌കറിന്റെ പവർ ബിസിനസ്സ് ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഹോൾഡിങ് കമ്പനിയിൽ ഡിലിജന്റ് പവർ പ്രൈവറ്റ് ലിമിറ്റഡിന് (DBPL) 83.87 ശതമാനം ഓഹരിയുള്ളപ്പോൾ പിഇ ഫണ്ടായ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ പാർട്ണർസിന് (GIP) 16.13 ശതമാനം ഓഹരിയുണ്ട്.

ഡിബി പവറിന് അതിന്റെ ശേഷിയുടെ 923.5 മെഗാവാട്ടിന് ദീർഘകാലവും ഇടത്തരവുമായ പവർ പർച്ചേസ് കരാറുകളുണ്ട്, കമ്പനി കോൾ ഇന്ത്യ ലിമിറ്റഡുമായുള്ള ഇന്ധന വിതരണ കരാറുകളുടെ പിന്തുണയോടെ അതിന്റെ സൗകര്യങ്ങൾ ലാഭകരമായി പ്രവർത്തിപ്പിക്കുന്നു. ഗിരീഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളുടെ ഒരു ടീമാണ് ഡിബി പവറിന്റെ ദൈനംദിന പ്രവർത്തനങൾ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡിബി പവറിന്റെ വിറ്റുവരവ് 3,488 കോടി രൂപയായിരുന്നു. കൂടാതെ കമ്പനിക്ക് ഏകദേശം 5500 കോടി രൂപയുടെ കടമുണ്ട്. അതേസമയം ഏകദേശം 1,58,983.02 കോടി രൂപയുടെ വിപണി മൂലധനമുള്ള കമ്പനിയാണ് അദാനി പവർ.

X
Top