Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഡിബി പവറിന്റെ താപവൈദ്യുതി നിലയം ഏറ്റെടുക്കുന്നത് നീട്ടി അദാനി പവര്‍

ന്യൂഡല്‍ഹി: ഡിബി പവര്‍ ലിമിറ്റഡിന്റെ താപവൈദ്യുത നിലയം വാങ്ങുന്നതിനുള്ള സമയപരിധി അദാനി പവര്‍ ഒരു മാസത്തേക്ക് നീട്ടി. 7,017 കോടി രൂപയുടെ കരാറാണ് ഇത്. കാലാവധി 2022 ഡിസംബര്‍ 31 വരെ നീട്ടിയതായി അദാനി പവര്‍ തിങ്കളാഴ്ച അറിയിക്കുകയായിരുന്നു.

2022 നവംബര്‍ 30 വരെ ഒരു മാസത്തേക്ക് സമയപരിധി കമ്പനി നേരത്തെ നീട്ടിയിരുന്നു. ‘നിര്‍ദ്ദിഷ്ട ഇടപാടിലെ കക്ഷികള്‍ 2022 ഡിസംബര്‍ 31 വരെ സ്‌റ്റോപ്പ് തീയതി നീട്ടാന്‍ പരസ്പരം സമ്മതിച്ചിട്ടുണ്ട്, ബിഎസ്ഇ ഫയലിംഗില്‍ കമ്പനി പറഞ്ഞു.

ഛത്തീസ്ഗഡ് ജില്ലയിലെ ജഞ്ച്ഗിര്‍ ചമ്പയിലുള്ള 2×600 മെഗാവാട്ട് താപവൈദ്യുത നിലയമാണ് അദാനി പവര്‍ ഏറ്റെടുക്കുന്നത്. ഓഗസ്റ്റിലാണ് അവരിക്കാര്യം ആദ്യമായി പുറത്തുവിടുന്നത്.

X
Top