ന്യൂഡല്‍ഹി: ബംഗ്ലാദേശിന് വൈദ്യുതി നല്‍കാനൊരുങ്ങുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് അദാനി പവര്‍ ഓഹരി ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഒരു ശതമാനം ഉയര്‍ന്ന് 415.7 രൂപയിലാണ് ഓഹരിയുള്ളത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെയര്‍മാന്‍ അദാനിയാണ് ബംഗ്ലാദേശിന് വൈദ്യുതി കൈമാറുന്ന വിവരം അറിയിച്ചത്.
തുടര്‍ന്ന് ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയായിരുന്നു. അതേസമയം സ്‌റ്റോക്ക് കുതിപ്പ് തുടരുമെന്ന് ജിസിഎല്‍ സെക്യൂരിറ്റീസ് സിഇഒ രവി സിംഗല്‍ പറഞ്ഞു. 444-448 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഹ്രസ്വകാലത്തേയ്ക്ക് ഓഹരി വാങ്ങാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
385 രൂപയിലാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 350 ശതമാനവും 2022 ല്‍ 300 ശതമാനവും ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് അദാനി പവറിന്റേത്. 101 രൂപയില്‍ നിന്നും 415.7 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച.
രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 10.50 ലക്ഷമായി മാറുമായിരുന്നു.