ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനി പവര്‍ ഏഴ്‌ ദിവസം കൊണ്ട്‌ 25% ഉയര്‍ന്നു

ദാനി പവര്‍ ഓഹരി വില ഇന്നലെ 5 ശതമാനം ഉയര്‍ന്നു. 393 രൂപയാണ്‌ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

കഴിഞ്ഞ ഏഴ്‌ ദിവസം കൊണ്ട്‌ അദാനി പവറിന്റെ ഓഹരി വില 25 ശതമാനമാണ്‌ ഉയര്‍ന്നത്‌. 409.70 രൂപയാണ്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില.

അദാനി പവര്‍ ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 696 കോടി രൂപയാണ്‌ കൈവരിച്ച ലാഭം. കൂടുതല്‍ വില്‍പ്പന, കുറഞ്ഞ ഇന്ധനച്ചെലവ്‌, ഉയര്‍ന്ന വൈദ്യുതി നിരക്ക്‌ എന്നിവയാണ്‌ ലാഭവളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കിയത്‌.

ഈ ത്രൈമാസത്തിലെ അറ്റവില്‍പ്പന മുന്‍ വര്‍ഷം ഇതേ പാദത്തിലെ 7,044 കോടി രൂപയില്‍ നിന്ന്‌ 84.4 ശതമാനം ഉയര്‍ന്ന്‌ 12,991 കോടി രൂപയായി.

മെച്ചപ്പെട്ട വൈദ്യുതി ആവശ്യകതയും ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയും കമ്പനിയുടെ ബിസിനസ്‌ മെച്ചപ്പെടുന്നതിന്‌ വഴിയൊരുക്കി.

X
Top