മുംബൈ: നിക്ഷേപക അവതരണത്തിനിടെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 22 ന് അദാനി പവറിന്റെ ഓഹരികള്‍ ഏകദേശം 7 ശതമാനം ഉയര്‍ന്നു. 347.40 രൂപയിലായിരുന്നു ക്ലോസിംഗ്. താപ ഉല്‍പാദന ശേഷി 21,110 മെഗാവാട്ടായി ഉയര്‍ത്താനാണ് ഗൗതം അദാനി ഗ്രൂപ്പ് പവര്‍ കമ്പനി ലക്ഷ്യമിടുന്നത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ സീനിയര്‍ കടം 26,690 കോടി രൂപയായി ഉയരുമെന്നും കമ്പനി അറിയിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 24,350 കോടി രൂപയാണ് അറ്റ സീനിയര്‍ കടം.ഇബിഐടിഡിഎയുമായുള്ള അറ്റ സീനിയര്‍ കടത്തിന്റെ തോത് ഇതേ കാലയളവില്‍ 1.6 മടങ്ങായി കുറയും.
നിലവില്‍ തോത് 1.7 മടങ്ങാണ്. പ്രൊമോട്ടര് മാര് ക്ക് കമ്പനിയില്‍ 74.97 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. പബ്ലിക്, വിദേശ നിക്ഷേപകര്‍,ആഭ്യന്തര നിക്ഷേപകര്‍ എന്നിവരുടെ പങ്കാളിത്തം 13.04 ശതമാനം, 11.95 ശതമാനം, 0.04 ശതമാനം എന്നിങ്ങനെയാണ്. അദാനി പവര്‍ ഓഹരി കഴിഞ്ഞ ആറ് മാസത്തിനിടെ 107.23 ശതമാനം ഉയര്‍ന്നു.
ബെഞ്ച്മാര്‍ക്ക് നിഫ്റ്റി 50 സൂചികയെ ഗണ്യമായി മറികടന്ന പ്രകടനം.