Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ബംഗ്ലാദേശിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ അദാനി പവര്‍

ധാക്ക: ഉല്‍പാദനച്ചെലവിന് അനുസൃതമായി കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശിന് വൈദ്യുതി നല്‍കുമെന്ന് അദാനി പവര്‍.

രാംപാല്‍, പയ്റ എന്നീ ബംഗ്ലാദേശ് കല്‍ക്കരി പ്ലാന്റുകളുടെ യൂണിറ്റ് പവര്‍ വില ഏതാണ്ട് തുല്യമായി നിലനിര്‍ത്താനായി കല്‍ക്കരി സംഭരണ വില പരിഷ്‌കരിക്കാനും അദാനി പവര്‍ സമ്മതിച്ചു.

ഇന്ത്യയും ചൈനയും സംയുക്തമായി നടത്തുന്ന പ്ലാന്റാണ് രാംപാല്‍, പയ്‌റ എന്നിവ.

ബംഗ്ലാദേശ് പത്രമായ പ്രോതോം അലോയ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അദാനി ഗ്രൂപ്പിന്റെ ബംഗ്ലാദേശിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ബംഗ്ലാദേശ് സര്‍ക്കാറിന്റെ കീഴിലുള്ള പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് (പിഡിബി) അഭ്യര്‍ത്ഥിച്ചതി്‌ന് പ്രകാരമാണ് നടപടി.

കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില വളരെ ചെലവേറിയതാണെന്ന് പിഡിബി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ അദാനി പവറിനോട് അപേക്ഷിച്ചു.

2017ലെ പവര്‍ പര്‍ച്ചേഴ്‌സ് കരാറിലേയ്ക്ക് മാറാനായിരുന്നു അഭ്യര്‍ത്ഥന.

X
Top