യുഎസ് ചുമത്തിയ പകരച്ചുങ്കത്തില്‍ പ്രതികരിച്ച് ഇന്ത്യഭവന വില്‍പ്പനയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്ചരക്ക് സേവന നികുതി പിരിവിൽ വർധനപഞ്ചസാര വിലക്കയറ്റം തടയാന്‍ നടപടി; സ്റ്റോക്ക് പരിധി ലംഘിച്ചാല്‍ കടുത്തനടപടിയെന്ന് കേന്ദ്രംമാനുഫാക്ചറിംഗ് പിഎംഐ എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

അനിൽ അംബാനിയുടെ കമ്പനിയെ ഏറ്റെടുക്കാൻ അദാനി പവർ

തകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ ഓഹരികളിൽ ഇന്നലെ വൻ ചാഞ്ചാട്ടം.

കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80 രൂപയിൽ നിന്ന് ഇന്നലെ 3 ശതമാനത്തിലധികം കുതിച്ച് 512.20 രൂപവരെ എത്തിയ ഓഹരിവില, ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 0.37% താഴ്ന്ന് 495.95 രൂപയിൽ.

അനിൽ അംബാനിയുടെ കീഴിലായിരുന്ന വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ രാവിലെ അദാനി പവർ ഓഹരികളുടെ കുതിപ്പ്. എന്നാൽ, ഉച്ചയ്ക്കുശേഷം ഓഹരികളിൽ കനത്ത വിൽപനസമ്മർദം അലയടിച്ചു.

കഴിഞ്ഞവർഷം ജൂൺ 3ന് കുറിച്ച 895.85 രൂപയാണ് അദാനി പവർ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 21ലെ 432 രൂപയും. അദാനി പവറിന് ചില ബ്രോക്കറേജുകൾ 660 രൂപവരെ ലക്ഷ്യവില നൽകിയിട്ടുണ്ട്.

1.91 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാർഷിക വളർച്ചയുമായി 13,671 കോടി രൂപയിലും ലാഭം 7.37% ഉയർന്ന് 2,940 കോടി രൂപയിലും എത്തിയിരുന്നു.

എന്നാൽ‌, തൊട്ടുമുമ്പത്തെ പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) 3,298 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭം 10.85 ശതമാനം കുറയുകയാണുണ്ടായത്.

തെർമൽ പവർ കമ്പനിയായ വിദർഭ ഇൻഡസ്ട്രീസ് നിലവിൽ പാപ്പരത്ത നടപടി നേരിടുകയാണ്. കമ്പനിയെ ഏറ്റെടുക്കാനായി അദാനി പവർ സമർപ്പിച്ച പ്ലാൻ വിദർഭ ഇൻഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങൾ അംഗീകരിച്ചിരുന്നു.

തുടർന്ന്, കമ്പനിയെ ഏറ്റെടുക്കാനുള്ള അനുമതി റെസൊല്യൂഷൻ പ്രൊഫഷണലിൽ നിന്ന് അദാനി പവറിന് ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം, നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതിക്ക് അനുസൃതമായാകും ഏറ്റെടുക്കൽ.

മഹാരാഷ്ട്രയിലെ നാഗ്പുരിൽ 600 മെഗാവാട്ട് തെർമൽ പവർ പ്ലാന്റുള്ള സ്ഥാപനമാണ് വിദർഭ ഇൻഡസ്ട്രീസ്.

X
Top