Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഡിബി റിയൽറ്റിയുമായി ലയിക്കാൻ അദാനി റിയൽറ്റി

മുംബൈ: കോടീശ്വരനായ ഗൗതം അദാനിയുടെ ആഡംബര പാർപ്പിട, വാണിജ്യ പ്രോപ്പർട്ടി വിഭാഗമായ അദാനി റിയൽറ്റി മുംബൈ ആസ്ഥാനമായുള്ള ഡിബി റിയാലിറ്റിയുമായി ലയന ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ലയനം സാധ്യമായാൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായിരിക്കും അത്.

ഡിബി റിയൽറ്റിക്ക് 100 മില്യൺ ചതുരശ്രയടിയിലും 628 ഏക്കറുകളിലുമുള്ള പ്രൈം പ്രോപ്പർട്ടി ഉൾപ്പെടുന്ന ഒരു പോർട്ട്‌ഫോളിയോ ഉണ്ട്. ഇതിൽ കൂടുതലും മുംബൈയിലാണ്. കൂടാതെ ഒരു ലിസ്റ്റഡ് കമ്പനിയാണ് ഡിബി റിയൽറ്റി. എന്നാൽ ലയനത്തിന് ശേഷം കമ്പനിയെ അദാനി റിയൽറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ഈ ഇടപാട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള അദാനി റിയൽറ്റിയുടെ പിൻവാതിൽ ലിസ്‌റ്റിംഗിന് വഴിയൊരുക്കും. ഒപ്പം ഈ ഇടപാടിന്റെ ഭാഗമായി അദാനി ഡിബി റിയാലിറ്റിയിലേക്ക് കൂടുതൽ ഫണ്ട് നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നും. ഇതിലൂടെ നിക്ഷേപകന് പുതിയ ഇക്വിറ്റി ഇഷ്യു ലഭിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

2006-07-ൽ സ്ഥാപിതമായ ഡിബി റിയാലിറ്റിയുടെ നിലവിലെ വിപണി മൂലധനം 2,500 കോടി രൂപയ്ക്ക് അടുത്താണ്. വിനോദ് ഗോയങ്ക കുടുംബവും ബൽവ കുടുംബവും അടങ്ങുന്ന പ്രൊമോട്ടർമാർ കമ്പനിയിൽ 69 ശതമാനത്തോളം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അദാനി റിയൽറ്റിയുടെ കാര്യമെടുത്താൽ കമ്പനിക്ക് മുംബൈയിൽ മൂന്ന് ഹൈ എൻഡ് പ്രോജക്ടുകളുണ്ട്.

X
Top