രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പുതിയ അനുബന്ധ സ്ഥാപനങ്ങൾ രൂപീകരിച്ച് അദാനി ഗ്രീൻ എനർജി

മുംബൈ: കമ്പനിയുടെ വിഭാഗമായ അദാനി റിന്യൂവബിൾ എനർജി ഹോൾഡിംഗ് ഫോർ രണ്ട് പുതിയ അനുബന്ധ സ്ഥാപനങ്ങൾ രൂപീകരിച്ചതായി അദാനി ഗ്രീൻ എനർജി അറിയിച്ചു.

അദാനി റിന്യൂവബിൾ എനർജി ഫോർട്ടി ഫോർ ലിമിറ്റഡ് (എആർഇ44എൽ), അദാനി റിന്യൂവബിൾ എനർജി ഫോർട്ടി എയ്റ്റ് ലിമിറ്റഡ് (എആർഇ48എൽ) എന്നിവയാണ് പുതിയതായി രൂപീകരിച്ച ഉപസ്ഥാപനങ്ങൾ എന്ന് കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗ് വ്യക്തമാകുന്നു.

കാറ്റിൽ നിന്നുള്ള ഊർജ്ജം, സൗരോർജ്ജം, മറ്റ് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ എന്നിവ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള വൈദ്യുതിയോ വൈദ്യുതോർജ്ജമോ ഉത്പാദിപ്പിക്കുക, വികസിപ്പിക്കുക, വിതരണം ചെയ്യുക എന്നതാണ് പുതിയ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തന ലക്ഷ്യം. അനുബന്ധ സ്ഥാപനങ്ങൾ യഥാസമയം അവരുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അദാനി ഗ്രീൻ എനർജി അറിയിച്ചു.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL). ലോകത്തിലെ ഏറ്റവും വലിയ സോളാർ ഫോട്ടോവോൾട്ടെയ്ക് പ്ലാന്റുകളിലൊന്നായ കമുത്തി സോളാർ പവർ പ്രോജക്ട് കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്.

X
Top