Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അദാനി ഗ്രൂപ്പ് ഓഹരി തകര്‍ച്ച: എംഎസ് സിഐ എമേര്‍ജിംഗ് ബെഞ്ച്മാര്‍ക്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ട വന്‍ തകര്‍ച്ച എംഎസ്സിഐ എമേര്‍ജിംഗ് ബെഞ്ച്മാര്‍ക്കില്‍ ഇന്ത്യയുടെ വെയ്റ്റിംഗ് കുറച്ചു. ഇതോടെ രണ്ടാം സ്ഥാനം തായ് വാന് അടിയറവ് വയ്ക്കാനും രാജ്യം നിര്‍ബന്ധിതമായി. ജനുവരി അവസാനത്തോടെ, എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയില്‍ ഇന്ത്യയുടെ പങ്ക് 13 ശതമാനമാണ്.

അതേസമയം തായ്വാന്റെതാകട്ടെ 14.2% ശതമാനവും. 31.2% വിഹിതവുമായി ചൈനയാണ് സൂചികയില്‍ മുന്നില്‍. ഓഗസ്റ്റുമുതല്‍ ഇന്ത്യയായിരുന്നു ചൈനയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്.

യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വഞ്ചനാ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ചയിലാണ്. ഏതാണ്ട് 112 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം ഇല്ലാതാക്കിയ ഓഹരി തകര്‍ച്ചയാണ് എംഎസ് സിഐയില്‍ ഇന്ത്യയുടെ മുന്നേറ്റം ഇല്ലാതാക്കിയത്. നടപ്പ് വര്‍ഷത്തില്‍ ഇന്ത്യ 4.2% പോയിന്റുകള്‍ നഷ്ടപ്പെട്ടപെടുത്തിയപ്പോള്‍, തായവ്ാന്‍ ഏകദേശം 11 ശതമാനം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ തിരിച്ചുവരവും തുടര്‍ന്ന് വടക്കേ ഏഷ്യന്‍ വിപണിയിലുണ്ടായ ഉണര്‍വുമാണ് തായ് വാന്‍ വിപണിയെ ഉയര്‍ത്തിയത്. വിദേശ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനങ്ങള്‍ നിലവില്‍ ചൈനയും തായ് വാനുമായി മാറിയിട്ടുണ്ട്. അമിത മൂല്യനിര്‍ണ്ണയമാണ് അവരെ ഇന്ത്യന്‍ വിപണിയില്‍ നിന്നും അകറ്റുന്നത്.

ഇതും എംഎസ് സിഐ സൂചികയില്‍ തായ് വാന്റെ പങ്ക് ഉയര്‍ത്തി.

X
Top