ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പതഞ്ജലിയുടെ ഓഹരികൾ വാങ്ങിക്കൂട്ടി ജിക്യുജി പാർട്ണേഴ്സ്

മുംബൈ: ഇന്ത്യൻ വംശജനായ അമേരിക്കൻ ശതകോടീശ്വരൻ രാജീവ് ജെയിൻ നയിക്കുന്ന നിക്ഷേപക സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ് (GQG Partners) യോഗ ഗുരു ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർ നയിക്കുന്ന പതഞ്ജലി ഫുഡ്സിൽ ഓഹരി പങ്കാളിത്തം ഉയർത്തി.

ഏകദേശം 835 കോടി രൂപ ചെലവിൽ 1.24% അധിക ഓഹരികളാണ് പൊതു വിപണിയിൽ നിന്ന് വാങ്ങിയതെന്ന് എൻഎസ്ഇയിലെ രേഖകൾ വ്യക്തമാക്കുന്നു.

ഭക്ഷ്യ എണ്ണ വിതരണരംഗത്തെ മുൻനിരക്കായ പതഞ്ജലി ഫുഡ്സിന്റെ 45.03 ലക്ഷം ഓഹരികളാണ് ഒന്നിന് 1,854 രൂപ നിരക്കിൽ ജിക്യുജി പാർട്ണേഴ്സ് അധികമായി സ്വന്തമാക്കിയത്. ഇതോടെ കമ്പനിയിൽ ജിക്യുജിയുടെ മൊത്തം ഓഹരി പങ്കാളിത്തം 3.19 ശതമാനത്തിൽ നിന്ന് 4.43 ശതമാനമായി.

പതഞ്ജലി ഫുഡ്സിന്റെ പ്രൊമോട്ടർമാരായ പതഞ്ജലി ആയുർവേദ ആകെ 97.92 ലക്ഷം ഓഹരികൾ ഇന്നലെ ഒന്നിന് 1,854.08 രൂപ നിരക്കിൽ വിറ്റഴിച്ചു. 1,815.67 കോടി രൂപയാണ് ഇതുവഴി സമാഹരിച്ചത്.

കമ്പനിയിലെ ഓഹരി പങ്കാളിത്തം ഇതോടെ 72.81 ശതമാനത്തിൽ നിന്ന് 70.1 ശതമാനത്തിലേക്ക് കുറഞ്ഞു. ഇന്നലെ പതഞ്ജലി ഫുഡ്സ് ഓഹരികൾ എൻഎസ്ഇയിൽ 3.75% ഇടിഞ്ഞ് 1,858.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

1986ൽ ആരംഭിച്ച രുചി സോയ ഇൻഡസ്ട്രീസിനെയാണ് പതഞ്ജലി ആയുർവേദ ഏറ്റെടുത്തതും പേര് പതഞ്ജലി ഫുഡ്സ് എന്ന് മാറ്റിയതും. ഭക്ഷ്യ എണ്ണ, ഭക്ഷ്യോൽപന്നങ്ങൾ, എഫ്എംസിജി രംഗത്താണ് കമ്പനിയുടെ മുഖ്യ സാന്നിധ്യം. പതഞ്ജലി, രുചി ഗോൾഡ്, മഹാകോശ്, ന്യൂട്രെല ബ്രാൻഡുകളിലാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

അമേരിക്കൻ ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് റിസർച്ച് അടക്കം തൊടുത്തുവിട്ട ആരോപണശരങ്ങളേറ്റ് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന് ആശ്വാസവുമായി രംഗത്തെത്തിയ നിക്ഷേപകരാണ് ജിക്യുജി പാർട്ണേഴ്സ്.

കഴിഞ്ഞവർഷം ജനുവരിയിലാണ് അദാനിക്കെതിരെ ഹിൻഡൻബർഗ് ആദ്യ ആരോപണം ഉന്നയിച്ചത്. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വിൽപന സമ്മർദ്ദം ശക്തമാകുകയും 12.5 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിടുകയുമുണ്ടായി.

ഈ പശ്ചാത്തലത്തിലായിരുന്നു ജിക്യുജിയുടെ രംഗപ്രവേശം. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്നുള്ള ഓഹരികളുടെ തകർച്ചമൂലം അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 7 ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയിരുന്നു.

പിന്നീട് ജിക്യുജി പാർട്ണേഴ്സ് കരുത്തുപകർന്ന് എത്തുകയും കടങ്ങൾ നേരത്തേ വീട്ടിയും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും നിക്ഷേപക, ഉപഭോക്തൃവിശ്വാസം തിരികെപ്പിടിക്കാൻ അദാനി ഗ്രൂപ്പും ശ്രമിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ജൂണിൽ സംയോജിത വിപണിമൂല്യം 19 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി. അദാനി ഗ്രൂപ്പിലെ 10 ലിസ്റ്റഡ് കമ്പനികളിൽ അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി പോർ‌ട്സ്, അദാനി പവർ, അംബുജ സിമന്റ്സ് എന്നിവയിൽ‌ ജിക്യുജിക്ക് നിക്ഷേപമുണ്ട്.

അദാനി ഗ്രൂപ്പിൽ ജിക്യുജിയുടെ ആകെ നിക്ഷേപം 80,000 കോടി രൂപയ്ക്ക് മുകളിലാണ്.

X
Top