ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

2-3 വര്‍ഷത്തിനുള്ളില്‍ ഇബിറ്റ 90,000 കോടി രൂപയാക്കാന്‍ അദാനി ഗ്രൂപ്പ്

മുംബൈ: നികുതിയ്ക്ക് മുന്‍പുള്ള ലാഭം 20 ശതമാനമുയര്‍ത്തുമെന്ന് അദാനി ഗ്രൂപ്പ് കണക്കുകൂട്ടുന്നു. 2-3 വര്‍ഷത്തിനുള്ളില്‍ 90,000 കോടി രൂപയുടെ ഇബിറ്റയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിമാനതാവളങ്ങള്‍ മുതല്‍ ഊര്‍ജ്ജം വരെയുള്ള ബിസിനസുകള്‍ ശക്തമായ വളര്‍ച്ച പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് അനുമാനം.

2.65 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ തിരിച്ചടയ്ക്കാന്‍ ഗ്രൂപ്പ് ഈ മാസമാദ്യം തയ്യാറായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയായിരുന്നു ഉന്നം. വിമാനത്താവളങ്ങള്‍, സിമന്റ്, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, സോളാര്‍ പാനലുകള്‍, ഗതാഗതം, ലോജിസ്റ്റിക്സ്, ഊര്‍ജ്ജം, ട്രാന്‍സ്മിഷന്‍ തുടങ്ങിയ മേഖലകളില്‍ ശക്തമായ വളര്‍ച്ചയാണ് തുറമുഖ-ഊര്‍ജ്ജ കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

അതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. അതില്‍ ഏറിയ പങ്കും തുറമുഖ മേഖലയിലാണ്. കൂടാതെ ഊര്‍ജ്ജം,ഗതാഗതം, തുറമുഖങ്ങള്‍ എന്നിവയിലുടനീളം സുപ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കി.

വിമാനത്താവളങ്ങള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം തുടങ്ങിയ ബിസിനസുകളും മെച്ചപ്പെട്ട പണമൊഴുക്ക് പ്രദര്‍ശിപ്പിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി നിര്‍മ്മിച്ച അതിന്റെ ഉറച്ച ആസ്തി അടിത്തറ, ഊര്‍ജ്ജസ്വലമായ നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുകയും മികച്ച പ്രകടനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

X
Top