
മുംബൈ: മറ്റെല്ലാ ശതകോടീശ്വരന്മാരെയും കടത്തിവെട്ടുന്ന വേഗതയില്‍ സമ്പത്ത് വര്‍ധിപ്പിച്ച ഗൗതം അദാനിയും ഓഹരികളും തിരിച്ചിറക്കത്തിന്റെ പാതയിലാണെന്ന് ഡിമാര്‍ക്ക് സാങ്കേതിക സൂചകമായ ടിഡി സീക്വന്‍ഷ്യല്‍. ചാര്‍ട്ട് പാറ്റേണുകളില്‍ പ്രയോഗിക്കുന്ന കൗണ്ടിംഗ് രീതി ഉപയോഗിച്ചാണ് പ്രവചനം. അദാനി പോര്‍ട്ട്‌സ് 2007ല്‍ ലിസ്റ്റുചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ തിരിച്ചിറക്കം നടത്തുമ്പോള്‍ അദാനി ടോട്ടലിന്റെ തകര്‍ച്ച 2018 ലെ ലിസ്റ്റിംഗിനു ശേഷമുള്ള ആദ്യത്തേതാകും.
അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നീ ഓഹരികളും നഷ്ടം വരിക്കുമെന്ന് സൂചിക നിരീക്ഷിച്ചു. അമിതമായി വായ്പയെടുത്തതും അനലിസ്റ്റുകളുടെ വാങ്ങല്‍ നിര്‍ദ്ദേശം ലഭിക്കാത്തതുമാണ് ഓഹരികള്‍ക്ക് തിരിച്ചടിയാകുന്നത്. ഈ സ്‌റ്റോക്കുകളില്‍ ചിലത് അപകടകരമാംവിധം അമിതമായി വാങ്ങിയ അവസ്ഥയിലാണ്.
വില നടപടിയുടെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള തിരിച്ചടിക്ക് പാകത്തിലുമാണ് അവ. ഓഹരികള്‍ കാര്യമായ തിരിച്ചടി നേരിടുമെന്ന് സൂചിപ്പിച്ച്, മുംബൈ ആസ്ഥാനമായുള്ള കര്‍ള്‍ ക്യാപിറ്റലിന്റെ സഹസ്ഥാപകനും സാമ്പത്തിക തന്ത്രജ്ഞനുമായ കുനാല്‍ കന്‍സാര പറഞ്ഞു. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം, മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലെ കൂട്ടായ്മ പണചെലവാണെന്ന് ഫിച്ച് ഗ്രൂപ്പും വിലയിരുത്തുന്നു.
‘ഉത്കണ്ഠാജനകമായ കാര്യം’ എന്നാണ് ഇതിനെക്കുറിച്ച് ഗ്രൂപ്പ് പറയുന്നത്. അതേസമയം അദാനി ഗ്രൂപ്പ് അപകട സാധ്യതകളെ തള്ളികളയുകയാണ്. ക്രെഡിറ്റ് മെട്രിക്‌സ് മെച്ചപ്പെട്ടുവെന്നും ആഗോള നിക്ഷേപകരില്‍ നിന്ന് ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഗ്രൂപ്പ് ആശങ്കകളെ കുറച്ചുകാണിച്ചു. ബ്ലൂംബര്‍ഗ്, ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ 14ാം സ്ഥാനക്കാരനായി വര്‍ഷം ആരംഭിച്ച അദാനി, പിന്നീട് രണ്ടാം സ്ഥാനത്തേയ്ക്കുയര്‍ന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ആഴ്ച ഓഹരികള്‍ കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ലിസ്റ്റില്‍ പിന്തള്ളപ്പെടുകയാണ്. ഈ ട്രെന്‍ഡ് തുടരുമെന്നാണ് ഇപ്പോള്‍ ടിഡി സീക്വന്‍ഷ്യല്‍ പറയുന്നത്. 2009 മുതല്‍ മൂന്ന് തവണ അദാനി എന്റര്‍പ്രൈസസിന്റെ ഇടിവ് പ്രവചിക്കുന്നതില്‍ വിജയിച്ച സൂചികയാണ് ടിഡി സീക്വന്‍ഷല്‍.