കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അനിൽ അംബാനി കമ്പനിയെ 3,000 കോടിയ്ക്ക് സ്വന്തമാക്കാൻ അദാനി

മുംബൈ: ഗൗതം അദാനിയെ സംബന്ധിച്ച് ഇന്ത്യക്കാർക്ക് ഒരു മുഖവരയുടെ ആവശ്യമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാന് ഈ അദാനി ഗ്രൂപ്പ് ചെയർമാൻ. തന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുന്നതിൽ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോ വ്യാപിച്ചു കിടക്കുന്നു. നിലവിൽ വൈദ്യുതി മേഖലയിൽ മറ്റൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് അദാനി എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2,69,000 കോടി രൂപ വിപണി മൂല്യമുള്ള അദാനി പവർ നാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന ബുട്ടിബോറി തെർമൽ പവർ പ്ലാന്റ് ഏറ്റെടുക്കാൻ പദ്ധതിയിടുന്നുവെന്നാണ് വിവരം. 2,400 കോടി മുതൽ 3,000 കോടി രൂപ വരെയാണ് ഇടപാടിന്റെ മൂല്യം പ്രതീക്ഷിക്കുന്നതെന്നു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കടക്കെണിയെ തുടർന്ന് വിദേശ കോടതിയിൽ പാപ്പരത്തം പ്രഖ്യാപിക്കുകയും, നിലവിൽ മികച്ച തിരിച്ചുവരവിന് ശ്രമിക്കുകയും ചെയ്യുന്ന അനിൽ അംബാനിയുമായി അടുത്ത ബന്ധമുള്ള സ്ഥാപനത്തിലാണു നിലവിൽ അദാനിയുടെ ക്ണ്ണ് പതിഞ്ഞിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം.

ഇടപാട് പൂർത്തിയാക്കുന്നതിനായി വൈദ്യുതി പദ്ധതിക്ക് വായ്പ നൽകിയിരിക്കുന്ന ഏക സ്ഥാപനമായ സിഎഫ്എം അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി അദാനി ഗ്രൂപ്പ് സംസാരിക്കുന്നുവെന്നാണ് വിഷയവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ഒരിക്കൽ അനിൽ അംബാനിയുടെ പാപ്പരായ റിലയൻസ് പവറിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പവർ പ്ലാന്റ്. നിലവിൽ റിലയൻസ് പവറിന്റെ അനുബന്ധ സ്ഥാപനമായ വിദർഭ ഇൻഡസ്ട്രീസ് പവറിന് കീഴിലാണ് ഈ പ്ലാന്റ് പ്രവർത്തിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 600 മെഗാവാട്ടാണ് ഈ പ്ലാന്റിന്റെ വൈദ്യുതി ഉൽപാദന ശേഷി. അദാനിയുടെ കണ്ണ് അംബാനി കമ്പനിയിൽ പതിഞ്ഞെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ, റിലയൻസ് പവർ ഓഹരികൾ 5 ശതമാനം അപ്പർ സർക്യൂട്ട് നേട്ടം കൈവരിച്ചിരുന്നു. നിലവിൽ എൻഎസ്ഇയിൽ 32.79 രൂപ റേഞ്ചിലാണ് റിലയൻസ് പവർ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.

കരാർ പൂർത്തിയാകാൻ സാധിച്ചാൽ ഗൗതം അദാനിയുടെ ഇന്ത്യൻ ഊർജമേഖലയിലെ സ്വാധീനം വീണ്ടും വർധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തിരിച്ചുവരവിന് ശ്രമിക്കുന്ന അനിൽ അംബാനിയെ സംബന്ധിച്ചും ഇടപാട് നേട്ടമാകുമെന്നു വിദഗ്ധർ പ്രതീക്ഷിക്കുന്നു.

അതേസമയം റിലയൻസ് പവർ, റിലയൻസ് ഇൻഫ്ര കമ്പനികളിലാണ് അനിൽ അംബാനിയുടെ പ്രതീക്ഷ. അടുത്തിടെ കമ്പനി റിയൽ എസ്‌റ്റേറ്റ് മേഖലയിലേയ്ക്കും കാൽവയ്പ്പു നടത്തിയിരുന്നു. ആ നിലയ്ക്ക് പവർ കമ്പനിലെ വിട്ടുനൽകുമോയെന്നും അറിയേണ്ടതുണ്ട്.

വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിന് കീഴിലുള്ള പദ്ധതി ഏറ്റെടുക്കാൻ അദാനി പവർ സിഎഫ്എം അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി ചർച്ച നടത്തികവിരകയാണ്. രണ്ട് പവർ പ്ലാന്റ് യൂണിറ്റുകൾ അടങ്ങുന്ന പദ്ധതിയുടെ മൂല്യം നേരത്തെ ഏകദേശം 6,000 കോടി രൂപയായിരുന്നു.

എന്നാൽ 2019 ജനുവരി മുതൽ പ്ലാന്റുകൾ അടഞ്ഞുകിടക്കുകയാണ്. അതിനാൽ തന്നെ വൈദ്യുതി ഉൽപ്പാദനം നടക്കുന്നില്ല. മൂല്യം കുറയാനുള്ള കാരണവും ഇതാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

X
Top