ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടിമേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കി

ആറ് മാസത്തിനുള്ളില്‍ 700 കോടി ഡോളര്‍ വരെ ചെലവഴിച്ച് പുതിയ കമ്പനികളെ സ്വന്തമാക്കാൻ അദാനി

മുംബൈ: അടുത്ത ആറ് മാസത്തിനുള്ളില്‍ അദാനി(Adani) പുതിയ കമ്പനികളെ വിലയ്‌ക്ക് വാങ്ങാന്‍ ഒരുങ്ങുന്നു. ഏകദേശം 500 മുതല്‍ 700 കോടി ഡോളര്‍ വരെ ചെലവഴിക്കുകയാണ് ലക്ഷ്യം.

സിമന്‍റ്, എയര്‍പോര്‍ട്, പ്രതിരോധം, തുറമുഖം, ഊര്‍ജ്ജം, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് വിലയ്‌ക്കെടുക്കുക.

കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച ലാക്കാക്കിുള്ള ഏറ്റവും വലിയ ഏറ്റെടുക്കല്‍ പദ്ധതികളാണ് ഇവിടെ നടപ്പാവുക.

സിമന്‍റ് മേഖലയില്‍ ഈയിടെ പെന്ന സിമന്‍റ് ഉള്‍പ്പെടെ രണ്ട് കമ്പനികളെ അദാനി വിലയ്‌ക്കെടുത്തിരുന്നു. രണ്ടാമതും വിവാദമുണ്ടാക്കാനായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും അദാനി ഗ്രൂപ്പിനെ അത് ബാധിച്ചിട്ടില്ല.

X
Top