Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

1012 കോടി രൂപയുടെ അറ്റ വിൽപ്പന നടത്തി അദാനി ടോട്ടൽ ഗ്യാസ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 73.15 ശതമാനം വർദ്ധനവോടെ 1,012.02 കോടി രൂപയുടെ അറ്റ വിൽപ്പന നടത്തി അദാനി ടോട്ടൽ ഗ്യാസ്. 2021 മാർച്ച് പാദത്തിൽ 584.48 കോടി രൂപയുടെ അറ്റ വിൽപ്പനയായിരുന്നു കമ്പനി നടത്തിയത്. അതേസമയം, കഴിഞ്ഞ നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 2021 മാർച്ച് പാദത്തിലെ 143.73 കോടിയിൽ നിന്ന് 43.58 ശതമാനം ഇടിഞ്ഞ് 81.09 കോടി രൂപയായി കുറഞ്ഞു. സമാനമായി, പ്രസ്തുത പാദത്തിലെ കമ്പനിയുടെ പലിശ, നികുതികൾ, മൂല്യത്തകർച്ച, വായ്പാ തിരിച്ചടവ് എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2021 നാലാം പാദത്തിലെ 223.85 കോടിയിൽ നിന്ന്  36.87% കുറഞ്ഞ് 141.32 കോടി രൂപയായി.

അതേപോലെ, അദാനി ടോട്ടൽ ഗ്യാസിന്റെ ഇപിഎസ് 1.31 രൂപയിൽ നിന്ന്  0.74 രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 1.21 ശതമാനത്തിന്റെ നേട്ടത്തിൽ 2,264.65 രൂപയിലെത്തി. പെട്രോളിയം മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ലാർജ് ക്യാപ് കമ്പനിയാണ് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി), കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), എന്നിവയാണ് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ പ്രധാന ഉൽപ്പന്നങ്ങൾ.

X
Top