2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ്

ദില്ലി: അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് സിഎൻജി വില കിലോഗ്രാമിന് 8.13 രൂപയും പിഎൻജി വില 5.06 രൂപയും കുറച്ചു. പുതുക്കിയ നിരക്കുകൾ 2023 ഏപ്രിൽ 8 മുതൽ നിലവിൽ വന്നു.

ഏപ്രിൽ 8 മതുൽ 30 വരെയുള്ള കാലയളവിൽ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് ആയിരിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദാനി ടോട്ടൽ ഗ്യാസ് വില കുറച്ചത്.

പുതിയ അഡ്മിനിസ്ട്രേഡ് പ്രൈസ് മെക്കാനിസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം സിഎൻജി പിഎൻജി വിലകൾ കുറയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഊർജ്ജ കമ്പനിയാണ് അദാനി ടോട്ടൽ ഗ്യാസ്.

അടുത്ത കാലത്തായി, പ്രകൃതിവാതക വില ഉയർന്നിട്ടുണ്ട്. 2022 ഓഗസ്റ്റ് വരെയുള്ള ഒരു വർഷത്തിനുള്ളിൽ സിഎൻജി നിരക്കുകൾ 80 ശതമാനം ഉയർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു,

രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നിർണയത്തിനുള്ള മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ കേന്ദ്ര മന്ത്രിസഭാ തയ്യാറായി. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പുതിയ മാറ്റം.

ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ ഒരു മാസത്തെ ശരാശരിയുടെ 10 ശതമാനമാകും പ്രകൃതി വാതക വില. മാർക്കറ്റ് ഘടകങ്ങൾക്ക് അനുസരിച്ച് പ്രകൃതി വാതക വില കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാനാണ് നടപടി.

നിലവിൽ കൂടുതൽ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ വിലയ്ക്കനുസരിച്ചായിരുന്നു ഇന്ത്യയിലെയും വില. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വിലയെ അടിസ്ഥാനമാക്കി ഗ്യാസ് വില നിശ്ചയിക്കുന്നതിനാണ് പുതിയ തീരുമാനം.

X
Top