ന്യൂഡല്‍ഹി: 8500 കോടി സമാഹരിക്കുകയാണ് അദാനി ട്രാന്‍സ്മിഷന്‍.ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ്) അടിസ്ഥാനത്തില്‍ ഇക്വിറ്റി ഓഹരികള്‍ വിതരണം ചെയ്താണ് ഫണ്ട് സ്വരൂപിക്കുക. ഇതിനുള്ള അനുമതി കമ്പനിയ്ക്ക് ഓഹരിയുടമകള്‍ നല്‍കി.
നേരത്തെ പോസ്റ്റല്‍ ബാലറ്റ് വഴി കമ്പനി ഓഹരിയുടമകളുടെ അനുമതി തേടിയിരുന്നു. ബിഎസ്ഇ ഫയലിംഗ് പ്രകാരം, 98.64 ശതമാനം ഓഹരിയുടമകളും പണം സമാഹരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അനുമതി മെയ് 13 ന് കമ്പനിയ്ക്ക് ലഭ്യമായി.
വിപുലീകരണത്തിനും വളര്‍ച്ച കൈവരിക്കുന്നതിനുമുള്ള വിവിധ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് അദാനി ട്രാന്‍സ്മിഷന്‍. ഇതിനായി മൂലധനം ആവശ്യമാണ്.