
ന്യൂഡല്‍ഹി: 2022 ല്‍ ഇന്ത്യന്‍ ഓഹരി വിപണി ഉത്പാദിപ്പിച്ച മള്‍ട്ടിബാഗറുകളില്‍ ഒന്നാണ് അദാനി വില്‍മര്‍. തിങ്കളാഴ്ച, ആദ്യ സെഷനില്‍ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്താന്‍ ഓഹരിയ്ക്കായി. തുടര്‍ന്ന് 524 രൂപയിലായിരുന്നു ക്ലോസിംഗ്.
അമിത വില്‍പന ഘട്ടം, തരണം ചെയ്തുവെന്നും 530 ഭേദിക്കുന്ന പക്ഷം 620 രൂപ വരെ ഓഹരി ഉയരുമെന്നും വിദഗ്ധര്‍ പറയുന്നു. 530 രൂപയിലെത്തുന്നവരെ കാത്തിരിക്കാന്‍ സ്വാസ്തിക ഇന്‍വെസ്റ്റ്മെന്റ്മാര്‍ട്ടിലെ സന്തോഷ് മീന നിര്‍ദ്ദേശിക്കുന്നു.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസിലെ അനൂജ് ഗുപ്ത പറയുന്നതനുസരിച്ച് 504 രൂപയില്‍ സപ്പോര്‍ട്ട് ലഭ്യമാകും. അതുകൊണ്ടുതന്നെ പുതിയ നിക്ഷേപകര്‍ 504 രൂപ വരെ കാത്തിരിക്കണം. പോര്‍ട്ട്ഫോളിയോയില്‍ ഓഹരിയുള്ളവര്‍ക്ക് 600-620 രൂപ ലക്ഷ്യവിലയില്‍ ഹോള്‍ഡ് ചെയ്യാം.
ഫെബ്രുവരി 14നാണ് അദാനി വില്‍മര്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും മികച്ച ഐപിഒ പ്രകടനം നടത്തിയ കമ്പനിയായി അദാനി വില്‍മര്‍ മാറി. ഗൗതം അദാനിയും സിംഗപ്പൂരിലെ വില്‍മര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമാണ് പ്രമോട്ടര്‍മാര്‍.