ന്യൂഡല്‍ഹി: ഭക്ഷ്യഎണ്ണ ഉത്പാദകരായ അദാനി വില്‍മര്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 79 കോടി രൂപ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കുറഞ്ഞ വരുമാനവും ഭക്ഷ്യഎണ്ണയുടെ വിലകുറഞ്ഞതുമാണ് കാരണം.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 194 കോടി രൂപയുടെ അറ്റാദായം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മൊത്തം വരുമാനം 12 ശതമാനം താഴ്ന്ന് 12928 കോടി രൂപയായപ്പോള്‍ വില്‍പന അളവ് 25 ശതമാനം ഉയര്‍ന്ന് 14.9 ലക്ഷം ടണ്ണായി. ഇന്‍വെന്ററി ചെലവും ഭക്ഷ്യഎണ്ണ വിലക്കുറവുമാണ് ലാഭത്തെ ബാധിച്ചതെന്ന് അംഗ്ഷു മാലിക്ക്, എംഡി,സിഇഒ അറിയിക്കുന്നു.
അതേസമയം വില്‍പന ഉയര്‍ത്താനായിട്ടുണ്ട്. മൂല്യാധിഷ്ഠിത ഉത്പന്നങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും മാലിക്ക് പറഞ്ഞു. ഭക്ഷ്യഎണ്ണ ബിസിനസ് വരുമാനത്തില്‍ 14 ശതമാനത്തിന്റെ കുറവാണ് നേരിട്ടത്.