ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനി വിൽമർ ഓഹരികൾ അദാനി ഗ്രൂപ്പ് വിൽക്കുന്നു

ദാനി എൻറർപ്രൈസസ് അദാനി വിൽമറിലെ ഓഹരികൾ വിൽക്കുന്നു. ബ്ലൂംബെർഗ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്. അദാനി എൻറർപ്രൈസസ് ഏതാനും മാസങ്ങളായി അദാനി വിൽമറിലെ 44 ശതമാനം ഓഹരികൾ വിൽക്കാൻ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്.

അദാനി വിൽമറിലെ ഭൂരിപക്ഷ ഓഹരികൾ വിറ്റഴിച്ച ശേഷം ഗൗതം അദാനിയും കുടുംബവും കമ്പനികളിൽ ന്യൂനപക്ഷ ഓഹരി നിലനിർത്തിയേക്കും എന്നാണ് സൂചന. കഴിഞ്ഞയാഴ്ച, ഭക്ഷ്യ എണ്ണ വിലയിലെ കുത്തനെയുള്ള ഇടിവ് മൂലം അദാനി വിൽമർ 2023- ഏപ്രിൽ-ജൂൺ പാദത്തിൽ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

അദാനി വിൽമർ ഓഹരികൾ ഈ വർഷം ഏകദേശം 36 ശതമാനമാണ് ഇടിഞ്ഞത്. കമ്പനിയുടെ മൂല്യം ഏകദേശം 620 കോടി ഡോളറാണ്.

എഫ്എംസിജി രംഗത്തെ കമ്പനിയാണ് അദാനി വിൽമർ. ഉപഭോക്താക്കൾക്ക് ഭക്ഷ്യ എണ്ണകൾ, ഗോതമ്പ് മാവ്, അരി, പയർവർഗ്ഗങ്ങൾ, പഞ്ചസാര എന്നിവയുൾപ്പെടെയുള്ള പല ചരക്കുകൾ വിതരണം ചെയ്യുന്നു.

1999-ൽരൂപീകരിച്ച, കമ്പനിയുടെ ഉൽപ്പന്നങ്ങൾ 10,000-ലധികം വിതരണക്കാരിലൂടെ 114 ദശലക്ഷത്തിലധികം വീടുകളിലെത്തുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ട്. ഐടിസി ലിമിറ്റഡ്, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് തുടങ്ങിയ കമ്പനികളോടാണ് മത്സരിക്കുന്നത്.

2023 ഏപ്രിൽ-ജൂൺ പാദത്തിൽ ഏകീകൃത വരുമാനത്തിൽ 12 ശതമാനമാണ് ഇടിവ്. ഈ പാദത്തിൽ വരുമാനത്തിലുണ്ടായ ഇടിവ് ഭക്ഷ്യ എണ്ണ വിലയിലെ ഇടിവിന്റെ പ്രതിഫലനമാണെന്ന് കമ്പനി പറയുന്നു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ അദാനി വിൽമർ ഓഹരികൾ ഇടിഞ്ഞു. അഞ്ചു ശതമാനത്തിലധികമാണ് ഓഹരി വില ഇടിഞ്ഞത്.

ഹിൻഡൻബർഗ് റിപ്പോർട്ട് എത്തിയതിന് ശേഷം ഈ വർഷം ആദ്യം അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരികൾക്ക് ഏകദേശം 14,700 കോടി ഡോളർ വിപണി മൂല്യം നഷ്ടപ്പെട്ടു.

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അദാനി ഒടുവിൽ രംഗത്ത് എത്തിയെങ്കിലും കമ്പനിയുടെ വിപണി മൂല്യത്തിൽ വലിയ വിള്ളൽ വരുത്തിയ ശേഷമാണ് വിവാദങ്ങൾ കെട്ടടങ്ങിയത്. ഇതിൻെറ തുടർച്ചയായി പല വൻകിട പ്രൊജക്ടുകളും അദാനി ഗ്രൂപ്പ് നിർത്തിവെച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ അദാനി വിൽമറിലെ ഭൂരിപക്ഷ ഓഹരികൾ വിൽക്കുന്നതായി പ്രഖ്യാപിക്കുന്നത്.

X
Top