ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ജൂൺ പാദത്തിൽ 193 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി അദാനി വിൽമർ

മുംബൈ: ഉയർന്ന വിൽപ്പനയെത്തുടർന്ന് ജൂണിൽ അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 10 ശതമാനം വളർച്ച നേടി ഭക്ഷ്യ എണ്ണ കമ്പനിയായ അദാനി വിൽമർ ലിമിറ്റഡ് (എഡബ്ല്യുഎൽ). ഒന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 193.59 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 175.70 കോടി രൂപയായിരുന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്ത വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 11,369.41 കോടി രൂപയിൽ നിന്ന് 14,783.92 കോടി രൂപയായി ഉയർന്നു. ഫുഡ്സ് ബിസിനസിന്റെ നേതൃത്വത്തിൽ കമ്പനി മൊത്തത്തിലുള്ള വോള്യങ്ങളിൽ സ്ഥിരമായ വളർച്ച പ്രകടമാക്കുന്നത് തുടരുകയാണെന്ന് അദാനി വിൽമർ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആംഗ്ഷു മല്ലിക് പറഞ്ഞു.

ഇപ്പോഴും ഭൂരിഭാഗം സ്റ്റേപ്പിൾസും എഫ്എംസിജി ഉൽപ്പന്നങ്ങളും പൊതു വ്യാപാരത്തിലൂടെയാണ് വിൽക്കുന്നതെങ്കിലും, ഇ-കൊമേഴ്‌സ്, ആധുനിക വ്യാപാരം എന്നിവയിലൂടെയുള്ള വിൽപ്പനയിൽ കമ്പനി ഇരട്ട അക്ക വളർച്ച കൈവരിച്ചതായി മല്ലിക് പറഞ്ഞു. തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങളായ പോഹ, ഖിച്ഡി, ടോട്ടൽ ബാലൻസ് ഓയിൽ, സോയ ചങ്കീസ് ​​തുടങ്ങിയവയുടെ വിൽപ്പന കുറഞ്ഞ അടിസ്ഥാനത്തിലാണെങ്കിലും വർഷാവർഷം ഇരട്ടിയായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അദാനി വിൽമറിന്റെ ക്യുമുലേറ്റീവ് വോളിയം 1.19 ദശലക്ഷം ടണ്ണായി ഉയർന്നു, ഇത് 15 ശതമാനം വളർച്ച രേഖപ്പെടുത്തി. ഭക്ഷ്യ എണ്ണ വ്യാപാരം 0.70 ദശലക്ഷം ടൺ ആയിരുന്നു. കൂടാതെ കമ്പനിയുടെ ഫുഡ്, എഫ്എംസിജി എന്നി വിഭാഗങ്ങൾ വളർച്ചയിൽ തുടർന്നു. ഭക്ഷ്യ എണ്ണ, ഗോതമ്പ് മാവ്, അരി, പയർവർഗ്ഗങ്ങൾ, ബീസാൻ, പഞ്ചസാര എന്നിവയുൾപ്പെടെ പ്രാഥമിക അടുക്കള അവശ്യവസ്തുക്കളിൽ ഭൂരിഭാഗവും വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോ അദാനി വിൽമറിനുണ്ട്.

അതിന്റെ മുൻനിര ബ്രാൻഡായ ‘ഫോർച്യൂൺ’ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ എണ്ണ ബ്രാൻഡാണ്. 10 സംസ്ഥാനങ്ങളിലായി 10 ക്രഷിംഗ് യൂണിറ്റുകളും 19 റിഫൈനറികളും ഉൾപ്പെടുന്ന 23 പ്ലാന്റുകളാണ് കമ്പനിക്ക് ഇന്ത്യയിൽ ഉള്ളത്.

X
Top