2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

അദാനി വിൽമറിന്റെ വരുമാനം 14% വർധിച്ച് 55,000 കോടി രൂപയിലെത്തി

ഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, അദാനി ഗ്രൂപ്പ് ഓഹരിയായ അദാനി വിൽമർ ലാഭം നേടി. അദാനി എന്റർപ്രൈസസിന്റെയും, വിൽമർ ഇന്റർനാഷണലിന്റെയും ജോയിന്റ് വെഞ്ച്വർ കമ്പനിയാണിത്.

2022-23 സാമ്പത്തിക വർഷത്തിൽ 55,000 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്. തൊട്ടു മുമ്പത്തെ സാമ്പത്തിക വർഷത്തിൽ ഇത് 54,213.5 കോടി രൂപയായിരുന്നു. 14% ഉയർച്ചയാണിത്.

കമ്പനിയുടെ ഫുഡ് & എഫ്എംസിജി ബിസിനസ്, ഏകദേശം 3,800 കോടി രൂപയോളം വർധിച്ചു. തൊട്ടു മുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ ഏകദേശം 55% വർധനവാണിത്.

ഭക്ഷ്യ എണ്ണകൾ, ഭക്ഷ്യോല്പന്നങ്ങൾ, ഇൻഡ്സ്ട്രി എസേൻഷ്യൽസ് തുടങ്ങിയവ വിറ്റഴിക്കുന്ന ബ്രാൻഡഡ് ബിസിനസാണ് കമ്പനി ചെയ്യുന്നത്.

മാർച്ച് പാദത്തിൽ കമ്പനിയുടെ ഭക്ഷ്യ എണ്ണ വില്പനയുടെ വോളിയം വളർച്ച ഫ്ലാറ്റായ നിലയിലാണ്. എന്നാൽ നാലാം പാദത്തിൽ ഫുഡ് & എഫ്എംസിജി ബിസിനസ് ഏകദേശം 40% ൽ അധികം വളർച്ച രേഖപ്പെടുത്തുന്നു.

ഫുഡ് ബിസിനസ് വളർച്ചയുടെ പാതയിലാണെന്നും, തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചാണ് പോകുന്നതെന്നും കമ്പനി അറിയിച്ചു. പുതിയ ഉല്പന്നങ്ങൾക്കായി സോഴ്സിങ്, മാനുഫാക്ചറിങ്, ഡിസ്ട്രിബ്യൂഷൻ, ബ്രാൻഡ് ബിൽഡിങ് തുടങ്ങിയ മേഖലകളിലെല്ലാം വളർച്ച നേടാൻ ശ്രമിക്കുന്നതായും അദാനി വിൽമർ അറിയിച്ചു.

ഇൻഡസ്ട്രി എസേൻഷ്യൽ വിഭാഗത്തിൽ, പ്രകൃതിദത്ത കൊഴുപ്പ്, ലൂബ്രിക്കന്റ്സിന്റെ നിർമാണത്തിൽ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ഓയിൽ, പേഴ്സണൽ കെയർ ഉല്പന്നങ്ങൾ എന്നിവയിൽ ബിസിനസ് വളർച്ചയുണ്ട്.

ഈ വിഭാഗങ്ങൾ, മാർച്ച് പാദത്തിൽ ഏകദേശം 60% വളർച്ച നേടി. കൂടാതെ, 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം 30% നേട്ടമാണുണ്ടാക്കിയത്. സാമ്പത്തിക മേഖലയിലെ വിവിധ ഘടകങ്ങൾ, ജിയോ പൊളിറ്റിക്കൽ അന്തരീക്ഷം എന്നിവ നിലനിൽക്കുന്നുണ്ടെങ്കിലും പാക്കേജ്ഡ് ഫുഡ് ബിസിനസ് വളരുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഓഹരി വിവരങ്ങൾ

കമ്പനിയുടെ മാർക്കറ്റ് ക്യാപ് 53,690 കോടി രൂപയാണ്. സ്റ്റോക്ക് പി/ഇ അനുപാതം 73.3 നിലവാരത്തിലാണ്. ആർഒസിഇ 20%, ആർഒഇ 15.5% നിലവാരങ്ങളിലാണ്. ബുക്ക് വാല്യു 58.5 രൂപയും, പ്രൈസ് ടു ഏണിങ് അനുപാതം 73.3 രൂപയുമാണ്.

ഡെറ്റ് ടു ഇക്വിറ്റി 0.40 നിലവാരത്തിലാണ്. 52 ആഴ്ച്ചയിലെ ഉയർന്ന/താഴ്ന്ന നിലവാരങ്ങൾ യഥാക്രമം 878/327 രൂപ എന്നിങ്ങനെയാണ്.

X
Top