രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കമ്പനി പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടില്ല, നികുതി ഉദ്യോഗസ്ഥരുടേത് പതിവ് പരിശോധന-അദാനി വില്‍മര്‍

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് സംസ്ഥാന നികുതി വകുപ്പ് പര്‍വാനോവിലെ അദാനി വില്‍മര്‍ ഫാക്ടറിയില്‍ റെയ്ഡ് നടത്തി. കഴിഞ്ഞ 5 വര്‍ഷമായി കമ്പനി ജിഎസ്ടി അടച്ചിട്ടില്ലെന്ന് നികുതി വകുപ്പ് ആരോപിക്കുന്നു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.

അതേസമയം ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും നികുതി ബാധ്യത തങ്ങള്‍ക്ക് പണമായി നല്‍കേണ്ടതില്ലെന്നും 86 ബി ന്രിയമം ഉദ്ധരിച്ച്, കമ്പനി അറിയിച്ചു. അധികാരികള്‍ നടത്തിയ ഒരു പതിവ് പരിശോധനയാണ് ഇപ്പോള്‍ നടന്നത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ റെയ്ഡല്ല.

ഏഴ് സ്ഥാപനങ്ങളാണ് അദാനി ഗ്രൂപ്പിന് ഹിമാചല്‍ പ്രദേശിലുള്ളത്. ഫെബ്രുവരി 8 ന് അദാനി വില്‍മര്‍ ഡിസംബര്‍-ത്രൈമാസ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകീകൃത ലാഭം 16 ശതമാനം വര്‍ധിപ്പിച്ച് 246.16 കോടി രൂപയാക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിന് കീഴില്‍ പാചക എണ്ണകളും മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങളും വില്‍ക്കുന്ന അദാനി വില്‍മര്‍, അദാനി ഗ്രൂപ്പും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറും ചേര്‍ന്ന് രൂപീകരിച്ച സംരഭമാണ്. ഇരു കമ്പനികള്‍ക്കും 50 ശതമാനം പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.

X
Top