ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

തിരിച്ചടി നേരിട്ട് അദാനി വില്‍മര്‍ ഓഹരി

മുംബൈ: അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 73.3 ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് അദാനി വില്‍മര്‍ ഓഹരി വ്യാഴാഴ്ച 2 ശതമാനം ഇടിവ് നേരിട്ടു. നികുതിയ്ക്ക് ശേഷമുള്ള ലാഭം സെപ്തംബര്‍ പാദത്തില്‍ 48.7 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തില്‍ 182.3 കോടി രൂപ ലാഭം നേടാന്‍ കമ്പനിയ്ക്കായിരുന്നു.

വരുമാനം 4..4 ശതമാനം ഉയര്‍ത്തി 14,150 കോടി രൂപയാക്കി. ‘വെല്ലുവിളി നിറഞ്ഞ ബാഹ്യ പരിതസ്ഥിതികള്‍ക്കിടയിലും, 9 ശതമാനത്തിന്റെ ഉയര്‍ന്ന ഒറ്റ അക്ക വളര്‍ച്ച രേഖപ്പെടുത്തി,’ കമ്പനി പറഞ്ഞു. ഫുഡ് & എഫ്എംസിജിയുടെ അളവ് 16 ശതമാനമാക്കി ഉയര്‍ത്താനായെന്നും അവര്‍ അറിയിച്ചു.

949 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ വെഞ്ച്വേറ സെക്യൂരിറ്റീസ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്തൃ ഉത്പന്നകമ്പനിയായ അദാനി വില്‍മര്‍ ദീര്‍ഘകാല നിക്ഷേപത്തിന് യോജിച്ച ഓഹരിയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഭക്ഷ്യഎണ്ണ വ്യവസായം 10 ശതമാനം ഉയരുന്നതും ഉയര്‍ന്ന മൂല്യമുള്ള ഉത്പന്നങ്ങളുടെ നിരയും കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാകും.

ഫോര്‍ച്ച്യൂണ്‍ എന്നബ്രാന്‍ഡില്‍ ഈയിടെ ബസ്മതി അരി പുറത്തിറക്കിയതും ഗുണം ചെയ്യും. അതേസമയം ഹ്രസ്വകാല ഉത്പാദന ചെലവുകളും പണപ്പെരുപ്പവും ഭീഷണിയാണ്. ഫെബ്രുവരി 14നാണ് അദാനി വില്‍മര്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്.

ഗൗതം അദാനിയും സിംഗപ്പൂരിലെ വില്‍മര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍.

X
Top