2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

52 ആഴ്ച ഉയരത്തില്‍ നിന്നും 53 ശതമാനം താഴെ അദാനി വില്‍മര്‍ ഓഹരി

മുംബൈ: ദുര്‍ബലമായ വിപണിയിലും അദാനി വില്‍മര്‍ വ്യാഴാഴ്ച നേട്ടമുണ്ടാക്കി. 2 ശതമാനം ഉയര്‍ന്ന് 395.25 രൂപയിലായിരുന്നു ക്ലോസിംഗ്. എങ്കിലും ഓഹരി ഇപ്പോഴും 52 ആഴ്ച ഉയരമായ 841.90 രൂപയില്‍ നിന്നും 53 ശതമാനം കുറഞ്ഞാണിരിക്കുന്നത്.

841.90 രൂപയാണ് 52 ആഴ്ച ഉയരം. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിന്‍ഡര്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടാണ് ഓഹരിയെ പ്രധാനമായും ബാധിച്ചത്. ടിപ്സ് 2 ട്രേഡിലെ അഭിജീത് പറയുന്നതനുസരിച്ച് കമ്പനി ഓഹരി 420 റെസിസ്റ്റന്‍സിന് ചുവടെ ബെയറിഷായിരിക്കും. മാത്രമല്ല 389 രൂപയ്ക്ക് താഴെ എത്തുന്ന പക്ഷം ഓഹരി 365-340 രൂപയിലേയ്ക്ക് വീഴും.

എയ്ഞ്ചല്‍ വണ്ണിലെ അമര്‍ ഡിയോ സിംഗ് പറയുന്നതനുസരിച്ച് ഓഹരി ട്രെന്‍ഡ് ദുര്‍ബലമാണ്. 425-430 ഭേദിക്കാന്‍ ഓഹരിയ്ക്കാകില്ല. ദുര്‍ബലമായ നാലാംപാദം അതാണ് കാണിക്കുന്നത്.

കമ്പനിയുടെ നികുതി കഴിച്ചുള്ള ലാഭം മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 60 ശതമാനം കുറഞ്ഞ് 93.6 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തില്‍ 234.29 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 7 ശതമാനം താഴ്ന്ന് 13872.6 കോടി രൂപയിലെത്തി.

X
Top