രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അദാനി വില്‍മര്‍ ഓഹരി ഉയര്‍ന്നു, നിക്ഷേപകര്‍ എന്ത് ചെയ്യണം?

ന്യൂഡല്‍ഹി: 2022ലെ സ്റ്റാര്‍ പെര്‍ഫോമറായ അദാനി വില്‍മര്‍ ഓഹരികള്‍ ഈ വര്‍ഷം ദുര്‍ബലമായി. 2022 ഡിസംബര്‍ 30 ന് 617.6 രൂപയില്‍ ക്ലോസ് ചെയ്ത സ്റ്റോക്ക് 2023 ജനുവരി 23 ന് 546.20 രൂപയിലാണുള്ളത്. 11.56% നഷ്ടം.

നിശബ്ദമായ വിപണി അരങ്ങേറ്റത്തിന് ശേഷം മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരിയാണ് അദാനി വില്‍മറിന്റേത്. 2022 ഫെബ്രുവരി 8 നായിരുന്നു അരങ്ങേറ്റം. ലിസ്റ്റിംഗ് വില-221 രൂപ.

പിന്നീട് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ, ഓഹരി നിക്ഷേപകര്‍ക്ക് 179.40% റിട്ടേണ്‍ നല്‍കി. 2022 ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 878.52 രൂപയാണ് റെക്കോര്‍ഡ് വില. അതില്‍ നിന്നും 38 ശതമാനം താഴെയാണ് നിലവില്‍ ഓഹരിയുള്ളത്.

ചൊവ്വാഴ്ച 5 ശതമാനം ഉയര്‍ന്ന് 573.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

സ്റ്റോക്കിന്റെ സാധ്യതകളെക്കുറിച്ച് വിശകലന വിദഗ്ധരും ബ്രോക്കറേജുകളും വിശദീകരിക്കുന്നു.

സ്റ്റോക്ക് അടുത്തിടെ, 560 രൂപയുടെ നിര്‍ണായക സപ്പോര്‍ട്ടിന് താഴെയായി,പ്രഭുദാസ് ലില്ലധേര്‍, ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഖ് പറയുന്നു. ബുള്ളിഷ് ട്രെന്ഡ് സ്ഥിരീകരിക്കാന്‍ ഇനി 590-595 രൂപ മറികടക്കേണ്ടതുണ്ട്. 490-495 രൂപയിലായിരിക്കും സപ്പോര്‍ട്ട്. നിലവില്‍ ട്രെന്‍ഡ് ദുര്‍ബലമാണെന്നും വൈശാലി പരേഖ് പറഞ്ഞു.

രാജേഷ് പാല്‍വിയ, ആക്‌സിസ് സെക്യൂരിറ്റീസ്-530 ന് താഴെ ഓഹരി കൂടുതല്‍ ദുര്‍ബലമാകുമ്പോള്‍ 650-670 ന് മുകളില്‍ ഓഹരി കൂടുതല്‍ ഉയര്‍ച്ച ലക്ഷ്യം വയ്ക്കും. ദീര്‍ഘകാല നിക്ഷേപകര്‍ കാത്തിരിക്കണമെന്നാണ് രാജേഷ് ഉപദേശിക്കുന്നത്. അതേസമയം റിസ്‌ക്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 600-620 ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാവുന്നതാണ്. 520 രൂപയാണ് സ്റ്റോപ് ലോസ് വെയ്‌ക്കേണ്ടത്.

X
Top