Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സപ്പോർട്ട് പ്രോപ്പർട്ടീസിനെ ഏറ്റെടുക്കാൻ അദാനികോണക്സ്

മുംബൈ: അദാനി പവർ ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ സപ്പോർട്ട് പ്രോപ്പർട്ടിസിന്റെ 100% ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി എന്റർപ്രൈസസിന്റെ സംയുക്ത സംരംഭമായ അദാനികോണക്സ് (ACX). ഡാറ്റ സെന്റർ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് അദാനികോണക്സ്.

നിർദിഷ്ട ഏറ്റെടുക്കലിനായി കമ്പനി അദാനി പവറുമായി (എപിഎൽ) ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യം.

2023 ജനുവരിയോടെ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്രമീകരണങ്ങൾക്ക് വിധേയമായി 1,556.50 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിലാണ് ഏറ്റെടുക്കൽ. 12,450 മെഗാവാട്ട് ശേഷിയുള്ള ഒരു സ്വകാര്യ പവർ ആൻഡ് എനർജി കമ്പനിയാണ് അദാനി പവർ ലിമിറ്റഡ്.

X
Top