ന്യൂഡല്‍ഹി:നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.4 ശതമാനമായി നിലനിര്‍ത്തിയിരിക്കയാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). അടുത്ത സാമ്പത്തിക വര് ഷം വളര് ച്ചാ നിരക്ക് 6.7 ശതമാനമായിരിക്കുമെന്നും എഡിബി പറയുന്നു. നാണയപ്പെരുപ്പത്തിന്റെ താഴ്ച, ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, സേവന മേഖല നേട്ടങ്ങള്‍ എന്നീ ഘടകങ്ങളാണ് സമ്പദ് വ്യവസ്ഥയെ തുണക്കുന്നത്.
ഇന്ധനവില, ഭക്ഷ്യവില എന്നിവ കുറയന്നതിനാല്‍ നാണയപ്പെരുപ്പം ആനുപാതികമായി ഇടിയും .ഏഷ്യയിലെ വികസ്വര സമ്പദ്വ്യവസ്ഥകളില്‍ ഈ വര്‍ഷം 3.6 ശതമാനവും 2024 ല്‍ 3.4 ശതമാനവും പണപ്പെരുപ്പം ബാങ്ക് പ്രവചിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച നേടിയിരുന്നു.
‘ഏഷ്യയും പസഫിക്കും പകര്‍ച്ചവ്യാധിയില്‍ നിന്ന് സ്ഥിരമായ വേഗതയില്‍ കരകയറുന്നു,’എഡിബി ചീഫ് ഇക്കണോമിസ്റ്റ് ആല്‍ബര്‍ട്ട് പാര്‍ക്ക് പറഞ്ഞു.ആഭ്യന്തര ഡിമാന്‍ഡും സേവന പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചയെ നയിക്കുന്നതെന്നും പല സമ്പദ്വ്യവസ്ഥകള്‍ക്കും ടൂറിസം മേഖലയിലെ ഉത്തേജനത്തില്‍ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെന്നും എഡിബി ചീഫ് ഇക്കണോമിസ്റ്റ് പറഞ്ഞു. കയറ്റുമതിയിലെയും വ്യാവസായിക പ്രവര്‍ത്തനങ്ങളിലെയും കുറവ് ആഗോള വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
നടപ്പ് സാ്മ്പത്തിക വര്ഷത്തില് ഇന്ത്യയുടെ സാമ്പത്തിക വളര്ച്ച 6.4 ശതമാനമായി കുറയുമെന്ന് ഏപ്രിലില് എഡിബി പ്രവചിച്ചിരുന്നു. കടുത്ത ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഉയര്‍ന്ന എണ്ണവിലയും കാരണമാണിത്.