ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ലെന്‍സ്‌കാര്‍ട്ടില്‍ 4 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐവെയര്‍ സ്റ്റാര്‍ട്ടപ്പായ ലെന്‍സ്‌കാര്‍ട്ട് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള കരാറിന് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഒരുങ്ങുന്നു.

ഏകദേശം 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടക്കുക.

മിഡില്‍ ഈസ്റ്റേണ്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് നിലവിലുള്ള ലെന്‍സ്‌കാര്‍ട്ട് ഷെയറുകളുടെയും പുതിയ ഇക്വിറ്റിയുടെയും ഒരു മിശ്രിതം വാങ്ങുന്നതിനുള്ള ഒരു കരാറിന് അന്തിമരൂപം നല്‍കുകയാണ്. വൃത്തങ്ങള്‍ അറിയിച്ചു.

4 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന കരാര്‍ ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കും. കെകെആര്‍ ആന്റ് കമ്പനി, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ടെമാസക്ക് ഹോള്‍ഡിംസ്, പ്രേംജിഇന്‍വെസ്റ്റ് എന്നിവയുടെ പിന്തുണ ഇതിനോടകം ലെന്‍സ്‌ക്കാര്‍ട്ടിന് ലഭ്യമായിട്ടുണ്ട്.

പിരിച്ചുവിടലുകള്‍, നിരാശാജനകമായ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണ്ണയയത്തിലെ ഇടിവ് എന്നിവ കാരണം ടെക് കമ്പനികള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ലെന്‍സ്‌കാര്‍ട്ട് നിക്ഷേപം ആകര്‍ഷിക്കുന്നത്.

കമ്പനി ഇതിനോടകം ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ബ്രാന്‍ഡായി വളര്‍ന്നിട്ടുണ്ട്.

X
Top