മുംബൈ: ആദിത്യ ബിർള സൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) ജൂൺ പാദത്തിൽ 34 ശതമാനം ഇടിഞ്ഞ് 102.8 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 158.5 കോടി രൂപയായിരുന്നു. അതേപോലെ, അവലോകന പാദത്തിൽ ആദിത്യ ബിർള എഎംസിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2021 ജൂൺ പാദത്തിലെ 303.2 കോടിയിൽ നിന്ന് 6 ശതമാനം ഇടിഞ്ഞ് 304.5 കോടി രൂപയായി.
ഒന്നാം പാദത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 172.8 കോടിയിൽ നിന്ന് 1 ശതമാനം ഇടിഞ്ഞ് 171.6 കോടിയായി കുറഞ്ഞു. അതേസമയം ഫണ്ട് ഹൗസിന്റെ ഇക്വിറ്റി ആസ്തി മുൻവർഷത്തേക്കാൾ 14 ശതമാനം വർധിച്ച് 1.17 ലക്ഷം കോടിയായി ഉയർന്നു. 1994-ൽ സ്ഥാപിതമായ ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് (AMC) ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ്. കമ്പനി മ്യൂച്വൽ ഫണ്ട്, ഇക്വിറ്റി, സ്ഥിര വരുമാന ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.