കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ആദിത്യ ബിർള ക്യാപിറ്റലിന്റെ അറ്റാദായം 488 കോടിയായി വർധിച്ചു

മുംബൈ: കമ്പനിയുടെ 2022 സെപ്‌റ്റംബർ പാദത്തിലെ അറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 377 കോടി രൂപയിൽ നിന്ന് 29 ശതമാനം ഉയർന്ന് 488 കോടി രൂപയായതായി ആദിത്യ ബിർള കാപ്പിറ്റൽ അറിയിച്ചു.

പ്രസ്തുത പാദത്തിൽ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 22 ശതമാനം വർധിച്ച് 6,825 കോടി രൂപയായി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,596 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ മൊത്തം ചെലവ് 6,240 കോടി രൂപയായി വർധിച്ചു.

കമ്പനി അവലോകന കാലയളവിൽ 2 ദശലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്ത് കൊണ്ട് അതിന്റെ ഉപഭോക്‌തൃ അടിത്തറ 41 ദശലക്ഷമായി ഉയർത്തി. കൂടാതെ വായ്പ ബുക്ക് (എൻ‌ബി‌എഫ്‌സി, ഹൗസിംഗ് ഫിനാൻസ്) 31 ശതമാനം വളർന്ന് 77,430 കോടി രൂപയായപ്പോൾ, മൊത്ത പ്രീമിയം (ലൈഫ്, ഹെൽത്ത് ഇൻഷുറൻസ്) 24 ശതമാനം ഉയർന്ന് 4,394 കോടി രൂപയായി.

റീട്ടെയിൽ, എസ്എംഇ, എച്ച്എൻഐ വായ്പകൾ എന്നിവയിലെ ശക്തമായ വളർച്ചയുടെ പിൻബലത്തിൽ കമ്പനിയുടെ എൻ‌ബി‌എഫ്‌സി ലോൺ ബുക്ക് 64,975 കോടി രൂപയായി വർധിച്ചു. കൂടാതെ കമ്പനിയുടെ മ്യൂച്വൽ ഫണ്ട്, ഫിനാൻഷ്യൽ സർവീസ്, ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള മറ്റ് ബിസിനസുകളും ശക്തമായ വളർച്ച രേഖപ്പെടുത്തി.

ആദിത്യ ബിർള ഗ്രൂപ്പിന്റെ സാമ്പത്തിക സേവന ബിസിനസുകൾക്കുള്ള ഹോൾഡിംഗ് കമ്പനിയാണ് ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡ് (എബിസിഎൽ). എബിസിഎല്ലിന്റെ അനുബന്ധ സ്ഥാപനങ്ങൾക്ക് രാജ്യവ്യാപകമായി 1,094 ശാഖകളും 2,00,000-ത്തിലധികം ഏജന്റുമാരുമുണ്ട്.

X
Top