ന്യൂഡല്‍ഹി: എംഎസ് സിഐയ്ക്ക് പിറകെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വെയ്‌റ്റേജില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി എഫ്ടിഎസ്ഇ(ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) റസല്‍. ‘2023 മാര്‍ച്ച് 20 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി അദാനി ഗ്രൂപ്പിന്റെയും (ഇന്ത്യ) അനുബന്ധ സെക്യൂരിറ്റികളുടേയും ഷെഡ്യൂള്‍ മാറ്റങ്ങളും ഉദ്ദേശിക്കുന്നു,’ സൂചിക ദാതാവ് വ്യക്തമാക്കി.
വിപണി മൂല്യവുമായി ബന്ധപ്പെട്ട അംഗത്വ, വെയ്‌റ്റേജ് മാറ്റങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. എന്‍ഡിടിവി ഒഴികെയുള്ള മറ്റെല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും എഫ്ടിഎസ്ഇ സൂചികകളുടെ ഭാഗമാണ്. ഈ ഓഹരികളിലെ വ്യാപാരം നിലവില്‍ നിയന്ത്രണ വിധേയമാണ്.
നേരത്തെ മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ (എംഎസ്സിഐ)
നാല് അദാനി സ്റ്റോക്കുകള്‍ക്ക് വെയ്റ്റിംഗ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അവയില്‍ രണ്ടെണ്ണത്തിന്റെ മാറ്റങ്ങള്‍ വൈകി മാത്രമേ നടപ്പാക്കൂ. യൂ.എസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ‘സ്റ്റോക്ക് കൃത്രിമം’, ‘വഞ്ചന’ എന്നിവ ആരോപിച്ചതിനെത്തുടര്‍ന്നാണ് ഫ്രീ ഫ്‌ലോട്ടിംഗ് പരിശോധന നടത്തുന്നത്.
അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.