ന്യൂഡല്‍ഹി: ശക്തമായി തുടരുന്ന ആഭ്യന്തര ഡിമാന്റ് ഉത്സവ സീസണോടനുബന്ധിച്ച് കൂടുതല്‍ ഉത്തേജിതമാകുമെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥര്‍. പ്രതിമാസ ബുള്ളറ്റിനിലെഴുതിയ ‘സേവനങ്ങള്‍ റോളിലാണ്,’ എന്ന ലേഖനത്തിലാണ് അവരിക്കാര്യം പറഞ്ഞത്. ‘ യാത്ര വാഹനങ്ങളുടെയും ഉപഭോക്തൃ വസ്തുക്കളുടെയും വില്‍പന, ചരക്കുകളിലും സേവനങ്ങളിലുമുള്ള ഉണര്‍വ് എന്നിവ ഡിമാന്റ് ദൃഢമായതിന്റെ സൂചനയാണ്. ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ ഡിമാന്റ് കൂടുതല്‍ വിപുലീകരിക്കപ്പെടും,” ലേഖനം പറഞ്ഞു.
അടിസ്ഥാന കണക്കുകളുടെ ആനുകൂല്യമുണ്ടെങ്കിലും ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ജിഡിപി വളര്‍ച്ച 13.5 ശതമാനമായി. ആര്‍ബിഐ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ ഇത് സമ്പദ് വ്യവസ്ഥ ഉണരുന്നതിന്റെ സൂചനയാണ്. ഏപ്രില്‍-ജൂണ്‍ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ച 15 ശതമാനത്തേക്കാള്‍ കുറവായിരുന്നുവെന്ന് മാത്രമല്ല, ഇത് ആര്‍ബിഐയുടെ പ്രവചനമായ 16.2 ശതമാനത്തേക്കാള്‍ വളരെ താഴെയാണ്.
എന്നിട്ടും 13.5 ശതമാനത്തില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പോസിറ്റീവാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെങ്കിലും ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ വീണ്ടെടുക്കല്‍ തുടരുമെന്ന് അവര്‍ പറയുന്നു. ആഗസ്ത് റീട്ടെയില്‍ പണപ്പെരുപ്പം 7 ശതമാനമായി ഉയര്‍ന്നത് വളര്‍ച്ചയുടെ സൂചനയാണെന്ന വിലയിരുത്തലിലാണ് സംഘം.
ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ പണപ്പെരുപ്പം കുറയുമെന്ന പ്രവചനത്തില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനിന്നു. ജനുവരി-മാര്‍ച്ച് 2023 പണപ്പെരുപ്പം നെഗറ്റീവാകും. അതേസമയം 2022-23 ന്റെ രണ്ടാം പകുതിയില്‍ അടിസ്ഥാന ഇഫക്റ്റുകള്‍ അനുകൂലമായതിനാല്‍ പണപ്പെരുപ്പം മിതമായിരിക്കണം.
ആര്‍ബിഐയുടെ ഔദ്യോഗിക പ്രവചന പ്രകാരം ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ പണപ്പെരുപ്പം 6.4 ശതമാനവും 2023 ന്റെ ആദ്യ പാദത്തിലെ പണപ്പെരുപ്പം 5.8 ശതമാനവുമാണ്. റിപ്പോ നിരക്ക് അതിവേഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാന്‍ ശ്രമിച്ചുവരികയാണ് നിലവില്‍ മോണിറ്ററി പോളിസി കമ്മിറ്റി. സെപ്റ്റംബറില്‍ പണപ്പെരുപ്പം 4.1 ശതമാനമോ അതില്‍ കുറവോ ആയില്ലെങ്കില്‍ കേന്ദ്രബാങ്ക് അതിന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായി കണക്കാക്കപ്പെടുമെന്നതിനാലാണ് ഇത്.
എന്നാല്‍ ഈ സന്നിഗ്ധ ഘട്ടത്തില്‍ വളര്‍ച്ചയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പത്ര ഉള്‍പ്പെടുന്ന സംഘം എഴുതിയ ലേഖനം ഔദ്യോഗികമല്ലെന്ന് കേന്ദ്രബാങ്ക് അറിയിച്ചു. വിവരങ്ങള്‍ രചയിതാക്കളുടേത് മാത്രമാണ്.