ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്വര്‍ണ പണയ രംഗത്തെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങളെ  അസോസ്സിയേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ സ്വാഗതം ചെയ്തു

കൊച്ചി: സ്വര്‍ണ പണയ രംഗത്തെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റേയും സുതാര്യ നടപടികള്‍ സ്വീകരിക്കേണ്ടതിന്റേയും ആവശ്യതകളില്‍ ഊന്നി റിസര്‍വ് ബാങ്ക് 2024 സെപ്റ്റംബര്‍ 30-ന് പുറപ്പെടുവിപ്പിച്ച സര്‍ക്കുലറിനെ അസോസ്സിയേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ (എജിഎല്‍ഒസി) പൂര്‍ണമായി പിന്തുണക്കുന്നതായി വ്യക്തമാക്കി. ഈ രംഗത്തെ സുപ്രധാന സേവന ദാതാക്കളായ പരമ്പരാഗത സ്വര്‍ണ പണയ കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഓരോ മേഖലയിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വിശ്വാസ്യത നിലനിര്‍ത്തുന്നതിലും ഉന്നത നിലവാരമാണു പുലര്‍ത്തുന്നത്.
ഈ മേഖലയില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയാണ് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഉയര്‍ത്തിക്കാട്ടുന്നത്. മൂന്നാം കക്ഷികളുടെ നടപടികള്‍, സ്വര്‍ണത്തിന്റെ മൂല്യ നിര്‍ണയം, ഉപഭോക്തൃ സുതാര്യത, വായ്പകള്‍ നിരീക്ഷിക്കല്‍ എന്നീ രംഗങ്ങളാണ് ഇതില്‍ പ്രധാനായും ചൂണ്ടിക്കാട്ടുന്നത്. എജിഎല്‍ഒസിക്ക്
കീഴിലുള്ള പരമ്പരാഗത സ്വര്‍ണ പണയ കമ്പനികള്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തുകയും പുതുക്കിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി മികച്ചസംവിധാനങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കളുടെ വിശ്വാസം, സുതാര്യത, റിസ്‌ക് മാനേജ്‌മെന്റ് തുടങ്ങിയവ എന്നും പരമ്പരാഗത സ്വര്‍ണ പണയ കമ്പനികള്‍ മുന്‍ഗണന നല്‍കുന്ന മേഖലകളാണെന്ന് എജിഎല്‍ഒസി ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ആഭ്യന്തര നടപടിക്രമങ്ങളും നയങ്ങളും ശക്തമാക്കാനും വായ്പയും മൂല്യവും തമ്മിലുള്ള അനുപാതം നിരീക്ഷിക്കാനും ഡിജിറ്റല്‍ പ്രക്രിയകള്‍ നവീകരിക്കാനും സുതാര്യതയും ന്യായമായ നടപടികളും ഉറപ്പാക്കാനും കമ്പനികള്‍നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ സാമ്പത്തിക സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന റിസര്‍വ് ബാങ്കിന്റെ ലക്ഷ്യവുമായി തങ്ങള്‍ പൂര്‍ണമായും യോജിച്ചാണു പോകുന്നത്. ഭരണക്രമത്തിലും സ്വര്‍ണ പണയ രംഗത്തെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും എജിഎല്‍ഒസിയും അംഗങ്ങളും ഏറ്റവും ഉയര്‍ന്ന നിലവാരമാണു പാലിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ടു പോകാനും എന്തെങ്കിലും അപര്യാപ്തതകള്‍ക്കു സാധ്യതയുണ്ടെങ്കില്‍ അതു പരിഹരിക്കാനും പരമ്പരാഗത സ്വര്‍ണ പണയ കമ്പനികള്‍ ഇതിനകം തന്നെ തങ്ങളുടെ നയങ്ങള്‍ വിശദമായി വിലയിരുത്തി തുടങ്ങിയിട്ടുമുണ്ട്.
നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ റിസര്‍വ് ബാങ്കിന്റ സീനിയര്‍ സൂപ്പര്‍വൈസറി മാനേജര്‍ക്ക് എജിഎല്‍ഒസി തുടര്‍ച്ചയായ വിവരങ്ങള്‍ ലഭ്യമാക്കും. പ്രവര്‍ത്തന നടപടിക്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും പ്രതികരണങ്ങള്‍തേടുകയും ചെയ്യും.
തങ്ങള്‍ സേവനം നല്‍കുന്ന ഉപഭോക്താക്കളുടെ വിശ്വാസ്യതയും ആത്മവിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനുള്ള എജിഎല്‍ഒസിന്റെ ഔപചാരികമായ പ്രതിബദ്ധതയാണ് ഈ പ്രസ് റിലീസ്. അതോടൊപ്പം തന്നെ റിസര്‍വ് ബാങ്ക് അടുത്തിടെ പുറ പ്പെടുവിപ്പിച്ച സര്‍ക്കുലര്‍ പൂര്‍ണമായി പാലിക്കുകയും ചെയ്യും. തോമസ് ജോര്‍ജ് മുത്തൂറ്റ് , എജിഎല്‍ഒസിന്റെ വൈസ് ചെയര്‍മാനും സെക്രട്ടറിയും

X
Top