ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്ക് ഇനി നേരിട്ട് നിക്ഷേപം സ്വീകരിക്കാം

തിരുവനന്തപുരം: പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്ക് ഇനി നേരിട്ട് നിക്ഷേപം സ്വീകരിക്കാം. നിലവില്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പേരിലാണ് പ്രാഥമിക സഹകരണ കാര്‍ഷിക ബാങ്കുകള്‍ നിക്ഷേപം സ്വീകരിച്ചുവരുന്നത്.

സംസ്ഥാന ബാങ്കില്‍ നിന്നും വായ്പ എടുത്ത് മാര്‍ജിന്‍ കൂട്ടി പ്രാഥമിക കാര്‍ഷിക ബാങ്കുകള്‍ വായ്പ കൊടുത്തു വരുകയാണ്.

സാധാരണക്കാര്‍ക്ക് പ്രയോജനം

നേരിട്ട് നിക്ഷേപം സ്വീകരിക്കാമെന്ന സാഹചര്യത്തില്‍ നിക്ഷേപവും വായ്പയും തമ്മിലുള്ള മാര്‍ജിന്‍ കൂടും. ഇത് സാധാരണക്കാരായ വായ്പക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്ക് സ്വന്തം നിലയില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നല്‍കി സഹകരണ സംഘം രജിസ്ട്രാര്‍ സുഭാഷ് ടി.വി ഉത്തരവ് പുറപ്പെടുവിച്ചു.

കര്‍ഷകരായ സഹകാരികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ദീര്‍ഘകാല വായ്പകള്‍ മാത്രമാണ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് പ്രതികൂലഘടകമാണ്.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള റിക്കറിങ് ഡെപ്പോസിറ്റ്, ക്യാഷ് സര്‍ട്ടിഫിക്കറ്റ്, പ്രതിമാസ നിക്ഷേപ പദ്ധതി തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാം.

അംഗങ്ങളില്‍ നിന്നു മാത്രം

നിക്ഷേപം അംഗങ്ങളില്‍ നിന്നു മാത്രമേ സ്വീകരിക്കാവൂ. നിക്ഷേപ തുകയുടെ 15 ശതമാനത്തില്‍ കുറയാത്ത തുക സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ കരുതല്‍ ധനമായി സൂക്ഷിക്കണം. നിബന്ധനകള്‍ക്ക് വിധേയമായി കാലാവധി പൂര്‍ത്തിയാകാത്ത പിന്‍വലിക്കല്‍ അനുവദിക്കാം.

ഓരോ പ്രാഥമിക കാര്‍ഷിക ബാങ്കിന്റേയും പ്രതിമാസ നിക്ഷേപ ബാക്കിനില്‍പ്പും കരുതല്‍ ധന നിക്ഷേപവും ഉള്‍പ്പെടുന്ന പട്ടിക സംസ്ഥാന ബാങ്ക് എല്ലാ മാസവും 15 നു മുമ്പായി സഹകരണ സംഘം രജിസ്ട്രാര്‍ക്കും ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിലാണ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

X
Top